ഡയാനയുടെ ഓര്‍മകളില്‍ കെയ്റ്റ്; മുപ്പത്തിയൊന്‍പത് വര്‍ഷം മുന്‍പത്തെ വസ്ത്രധാരണത്തെ അനുസ്മരിപ്പിച്ച് നീല ഗൗണില്‍ തിളങ്ങി വെയില്‍സ് രാജകുമാരി

JUNE 13, 2026, 2:06 PM

ലണ്ടന്‍: അന്തരിച്ച മുന്‍ ബ്രിട്ടീഷ് രാജകുമാരി ഡയാനയോടുള്ള ആദര സൂചകമായി മരുമകളും വെയില്‍സ് രാജകുമാരിയുമായ കെയ്റ്റ് മിഡില്‍ട്ടന്‍ ധരിച്ച വസ്ത്രം ലണ്ടനില്‍ ശ്രദ്ധേയമാകുന്നു. ചാര്‍ലസ് മൂന്നാമന്‍ രാജാവിന്റെ ഔദ്യോഗിക ജന്മദിനാഘോഷ പരേഡായ 'ട്രൂപ്പിങ് ദി കളര്‍' ചടങ്ങിലാണ് കെയ്റ്റിന്റെ വസ്ത്രധാരണം ഡയാന രാജകുമാരിയുടെ ഓര്‍മ്മകളെ ഉണര്‍ത്തിയത്. വെള്ള ബോര്‍ഡറുകളുള്ള ഇളം നീല നിറത്തിലുള്ള കോട്ട് ഗൗണ്‍ ധരിച്ചാണ് കെയ്റ്റ് ചടങ്ങില്‍ പങ്കെടുത്തത്. കെയ്റ്റിന്റെ മക്കളായ ജോര്‍ജ്ജ് രാജകുമാരനും ലൂയിസ് രാജകുമാരനും അമ്മയുടെ വസ്ത്രത്തിന് അനുയോജ്യമായ നീല ടൈ ധരിച്ചാണ് ചടങ്ങിനെത്തിയത്.

പൂവുകളുള്ള വലിയൊരു തൊപ്പി ഐറിഷ് ഗാര്‍ഡ്‌സിന്റെ ബ്രൂച്ചും അണിഞ്ഞ് അതീവ സുന്ദരിയായാണ് കെയ്റ്റ് എത്തിയത്. കെയ്റ്റ് ധരിച്ച വസ്ത്രം രൂപകല്‍പ്പന ചെയ്തത് ഫ്രഞ്ച് വംശജയായ ഡിസൈനര്‍ കാതറിന്‍ വാക്കര്‍ ആണ്. 1990 കളില്‍ ഡയാന രാജകുമാരിയുടെ പ്രിയപ്പെട്ട ഡിസൈനര്‍മാരില്‍ ഒരാളായിരുന്നു കാതറിന്‍. 1987 ല്‍ നടന്ന ഈസ്റ്റര്‍ പ്രാര്‍ത്ഥനാ ചടങ്ങില്‍ ഡയാന രാജകുമാരി ധരിച്ച അതേ വസ്ത്രത്തിന്റെ ആധുനിക പതിപ്പാണ് കെയ്റ്റ് മിഡില്‍ട്ടന്‍ പരേഡിനായി തിരഞ്ഞെടുത്തത്.

ചാര്‍ലസ് രാജാവുമായുള്ള വിവാഹത്തിന് ഒരു മാസം മുന്‍പ്, 1981 ല്‍ ഡയാന രാജകുമാരി തന്റെ ആദ്യ ട്രൂപ്പിങ് ദി കളര്‍ പരേഡില്‍ പങ്കെടുത്തതിന്റെ 45-ാം വാര്‍ഷികം കൂടിയായിരുന്നു ഈ ചടങ്ങ്. അന്ന് കേവലം 19 വയസ്സ് മാത്രമുണ്ടായിരുന്ന ഡയാന, ഡിസൈനര്‍ ബില്‍ പാഷ്ലി ഒരുക്കിയ നീല ഫ്‌ളോറല്‍ വസ്ത്രമാണ് ധരിച്ചിരുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ആ വര്‍ഷത്തെ പരേഡ്. പരേഡിനിടയില്‍ എലിസബത്ത് രാജ്ഞിക്ക് നേരെ ഒരു കൗമാരക്കാരന്‍ തോക്ക് ഉപയോഗിച്ചത് വലിയ വാര്‍ത്തയായിരുന്നു. രാജ്ഞിയുടെ കുതിര പരിഭ്രാന്തിയില്‍ ആയെങ്കിലും അവര്‍ വേഗത്തില്‍ നിയന്ത്രണം വീണ്ടെടുത്തു. ഒടുവില്‍ ആറ് ബ്ലാങ്ക് കാട്രിഡ്ജുകള്‍ വെടിയുതിര്‍ത്ത പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കുകയാണുണ്ടായത്.

പ്രിന്‍സ് വില്യമുമായുള്ള വിവാഹ ജീവിതത്തിന്റെ 15 വര്‍ഷങ്ങള്‍ക്കിടയില്‍ കെയ്റ്റ് മിഡില്‍ട്ടന്‍ പലപ്പോഴും തന്റെ വസ്ത്രധാരണത്തിലൂടെയും ആഭരണങ്ങളിലൂടെയും ഡയാന രാജകുമാരിയോടുള്ള ആദരവ് പ്രകടിപ്പിച്ചിട്ടുണ്ട്. കെയ്റ്റിന്റെ കൈയിലുള്ള പ്രശസ്തമായ ഇന്ദ്രനീല മോതിരവും അടുത്തിടെ കുടുംബ വിവാഹത്തില്‍ ധരിച്ച മുത്തുമാലയും ഡയാനയുടേതായിരുന്നു.

മാത്രമല്ല പഴയ ഫാഷനുകള്‍ പുതിയ കാലത്തിനനുസരിച്ച് മാറ്റിയെഴുതുന്ന കെയ്റ്റിന്റെ ഈ ശൈലി ഫാഷന്‍ ലോകത്തും വലിയ പ്രശംസ നേടുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam