ചൊവ്വയിൽ പണ്ട് ജീവൻ ഉണ്ടായിരുന്നതിൻ്റെ തെളിവുകൾ കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. നാസയുടെ പെർസിവിയറൻസ് റോവർ കഴിഞ്ഞ വർഷം ചൊവ്വയിലെ ഒരു പുരാതന നദീതടത്തിൽ നിന്ന് ശേഖരിച്ച കല്ലിന്റെ സാമ്പിളിലാണ് ഈ കണ്ടെത്തൽ.
Nature ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, സാമ്പിളിൽ പ്രത്യേക ഘടനകളും, രാസ, ധാതു സവിശേഷതകളും, ഓർഗാനിക് അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകളെ "സാധ്യതാ ബയോസിഗ്നേച്ചർ" (ജീവന്റെ സാധ്യതയുള്ള തെളിവ്) ആയി കണക്കാക്കാമെന്ന് നാസ വ്യക്തമാക്കുന്നു.
ഇതിനെക്കുറിച്ച് നാസയുടെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്ററായ ഷോൺ ഡഫി പറഞ്ഞത് ഇങ്ങനെയാണ്: "ചുവന്ന ഗ്രഹത്തിൽ ജീവന്റെ തെളിവ് കണ്ടെത്തിയത് വലിയൊരു ശാസ്ത്ര വിജയമാണ്. ഇത് ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ അറിവിനെ വളരെയധികം മുന്നോട്ട് കൊണ്ടുപോകും."
സാമ്പിളിൽ കണ്ടെത്തിയ ചില ധാതുക്കൾ ഭൂമിയിലെ ജീവജാലങ്ങളുടെ പ്രവർത്തന ഫലമായി ഉണ്ടാകുന്നവയുമായി സാമ്യമുണ്ട്. ഭൂമിയിലെ ആദ്യകാല ജീവൻ്റെ തെളിവുകൾ പലപ്പോഴും ഇങ്ങനെയുള്ള ധാതുക്കളിൽ നിന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. അതിനാൽ ചൊവ്വയിലെ ജീവനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് ഈ കണ്ടെത്തൽ ഒരു വഴിത്തിരിവാകുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
