ഷിക്കാഗോ:40 വർഷങ്ങൾക്ക് മുൻപ് ഷിക്കാഗോയിൽ സ്കൂൾ അധ്യാപകന്റെ ലൈംഗിക അതിക്രമത്തിനിരയായി ഗർഭിണിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ, അധ്യാപകനാണ് കുട്ടിയുടെ പിതാവെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. എന്നാൽ നിയമപരമായ കാലപരിധി കഴിഞ്ഞതിനാൽ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു.
1970കളിലും 80കളിലുമായി ജോൺ ഫാരൻ എലിമെന്ററി സ്കൂളിൽ പഠിക്കുമ്പോഴാണ് നാൻസി അലക്സാണ്ടർ എന്ന വിദ്യാർത്ഥിനി റിചാർഡ് നെഫ് എന്ന അധ്യാപകന്റെ പീഡനത്തിനിരയായത്. 15-ാം വയസ്സിൽ ഗർഭിണിയായ നാൻസി വർഷങ്ങളോളം ഈ മാനസികാഘാതം ഒറ്റയ്ക്ക് സഹിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ അധ്യാപകന്റെ മകളെ കണ്ടെത്തുകയും അവരുടെ ഡിഎൻഎ സാമ്പിൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാൻസിയുടെ മകളുടെ പിതാവ് നെഫ് തന്നെയാണെന്ന് 99.79% ഉറപ്പാക്കുകയും ചെയ്തു.
2019ൽ ഇല്ലിനോയ് സംസ്ഥാനം ലൈംഗിക അതിക്രമ കേസുകളിലെ കാലപരിധി നീക്കം ചെയ്തെങ്കിലും, 1986ന് മുൻപ് നടന്ന സംഭവങ്ങളിൽ ഈ നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്.
ശാസ്ത്രീയമായി കുറ്റം തെളിഞ്ഞിട്ടും, 79കാരനായ പ്രതി നിയമത്തിന് പുറത്തുനിൽക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
