മോഷ്ടിക്കപ്പെട്ട ബിയർ തിരികെ വേണം; വിവരങ്ങൾ നൽകുന്നവർക്ക് $20,000 പ്രതിഫലം പ്രഖ്യാപിച്ച് പാബ്സ്റ്റ് മദ്യക്കമ്പനി

SEPTEMBER 2, 2026, 8:45 PM

കാലിഫോർണിയയിൽ നിന്ന് മോഷ്ടിക്കപ്പെട്ട 70,000 ഡോളർ (ഏകദേശം 58 ലക്ഷത്തിലധികം രൂപ) വിലമതിക്കുന്ന ബിയറുകൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20,000 ഡോളർ (ഏകദേശം 16.7 ലക്ഷം രൂപ) സമ്മാനം പ്രഖ്യാപിച്ച് അമേരിക്കൻ മദ്യ നിർമ്മാതാക്കളായ പാബ്സ്റ്റ് ബ്രൂയിംഗ് കമ്പനി.

ആഗസ്റ്റ് 17-ന് സതേൺ കാലിഫോർണിയയിലെ ഡിസ്ട്രിബ്യൂഷൻ സെന്ററിൽ നിന്നാണ് 1,602 കേസ് (ഏകദേശം 40,000 പൗണ്ട് തൂക്കം) ബിയർ മോഷണം പോയത്. മോണ്ട്ക്ലെയറിലെ അൻഹ്യൂസർ-ബുഷ് വിതരണ കേന്ദ്രത്തിൽ നിന്ന് രണ്ട് ഘട്ടങ്ങളായാണ് മോഷണം നടന്നതെന്ന് കാലിഫോർണിയ പോലീസ് സ്ഥിരീകരിച്ചു. വ്യാജ രേഖകൾ ചമച്ചാണ് മോഷ്ടാക്കൾ ബിയറുമായി കടന്നുകളഞ്ഞത്.

സെപ്റ്റംബർ 9-നകം ബിയർ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. അടുത്തകാലത്തായി അമേരിക്കയിൽ ഭക്ഷ്യവസ്തുക്കളുടെ മോഷണം വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം 40,000 ഓയിസ്റ്ററുകളും ലോബ്സ്റ്ററുകളും മോഷണം പോയതിന് പുറമെ, മാർച്ചിൽ ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് കൊണ്ടുപോയ 4 ലക്ഷത്തിലധികം കിറ്റ്കാറ്റ് ചോക്ലേറ്റുകളും മോഷ്ടിക്കപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam