ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ മാധ്യമപ്രവർത്തകനും 'മറുനാടൻ മലയാളി'യുടെ സ്ഥാപക എഡിറ്ററുമായ ഷാജൻ സ്‌കറിയയുമായി സംവദിക്കാൻ ഡാളസിൽ അവസരം ഒരുക്കുന്നു.
2026 മാർച്ച് 8 ഞായറാഴ്ച വൈകിട്ട് 5 മുതൽ 7 വരെ കെ.ഇ.എ ഇവന്റ് സെന്റർ , 580 കാസിൽ ഗ്ലെൻ ഡ്രൈവ്, ഗാർലൻഡ് , ടെക്‌സാസ് 75043 ഈ പരിപാടിക്ക് വേദിയാകുന്നത് . നാല് മണിക് സെന്ററിൽ എത്തിച്ചേരുന്ന ഷാജനുമായി ആശയവിനിമയം നടത്തുന്നതിന് ഔദ്യോഗീകമായി പരിപാടി ആരംഭിക്കുന്ന 5 വരെ അവസരം ലഭികും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നേരത്തെ തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
പ്രവേശനം തികച്ചും സൗജന്യമാണ്
മലയാള മാധ്യമരംഗത്ത് ഡിജിറ്റൽ യുഗത്തിന് പുതിയ ദിശാബോധം നൽകിയ വ്യക്തികളിൽ പ്രധാനിയാണ് ഷാജൻ സ്‌കറിയ. മാധ്യമപ്രവർത്തനം, സോഷ്യൽ മീഡിയയുടെ കരുത്ത്, സമകാലിക രാഷ്ട്രീയസാമൂഹിക വിഷയങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നേരിട്ട് അറിയാനുള്ള അപൂർവ്വ അവസരമായിരിക്കും ഡാളസിലെ ഈ സംഗമം.
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്:
സണ്ണി മാളിയേക്കൽ: 214-940-3853, പി.പി ചെറിയാൻ 214-450-4107
ടി സി ചാക്കോ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സീയോൻ സഞ്ചാരി വിത്ത് ജോസി പുല്ലാട് - ഏപ്രിൽ 18
പുതിയ കരാർ ഉണ്ടാകുന്നത് വരെ ഇറാന് മേലുള്ള ഉപരോധം 'പൂർണ്ണ ശക്തിയോടെ' തുടരും;
വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് 'പൂർണ്ണമായും തുറക്കും' എന്ന് ഇറാൻ; യുഎസ് നാവിക
ആണവ തർക്കങ്ങൾക്കിടയിൽ ഇറാൻ-അമേരിക്ക ചർച്ചകൾ ഇടക്കാല കരാറിലേക്ക്; പാകിസ്ഥാൻ മധ്യസ്ഥതയിൽ അഭിപ്രായവ്യത്യാസങ്ങൾ കുറയുന്നതായി