'ഓപ്പറേഷൻ ഹോം ഫോർ ദി ഹോളിഡെയ്‌സ്': ഫ്‌ളോറിഡയിൽ 122 കുട്ടികളെ രക്ഷിച്ചു

NOVEMBER 18, 2025, 12:07 AM

ഫ്‌ളോറിഡ: രണ്ടാഴ്ച നീണ്ടുനിന്ന 'ഓപ്പറേഷൻ ഹോം ഫോർ ദി ഹോളിഡെയ്‌സ്' എന്ന രക്ഷാദൗത്യത്തിലൂടെ 120ൽ അധികം കാണാതായ കുട്ടികളെ കണ്ടെത്തി സുരക്ഷിതരാക്കിയതായി ഫ്‌ളോറിഡ സംസ്ഥാന അധികൃതർ അറിയിച്ചു. ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു ഈ ദൗത്യം.

ഓപ്പറേഷൻ ഹോം ഫോർ ദി ഹോളിഡെയ്‌സ് വഴി 122 കുട്ടികളെയും യുവജനങ്ങളെയും കണ്ടെത്തി സുരക്ഷിതരാക്കി. കണ്ടെത്തിയ കുട്ടികൾക്ക് 23 മാസം മുതൽ 17 വയസ്സ് വരെ പ്രായമുണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്തതിന് ആറ് പേരെ അറസ്റ്റ് ചെയ്തു. വരും ആഴ്ചകളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

മിക്ക കുട്ടികളെയും ഫ്‌ളോറിഡയിലെ ടാമ്പ, ഓർലാൻഡോ, ജാക്‌സൺവില്ലെ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. ചിലരെ ഫ്‌ളോറിഡക്ക് പുറമെ ഒമ്പത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മെക്‌സിക്കോ, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തി.

vachakam
vachakam
vachakam

ഈ ദൗത്യം 'ചരിത്രത്തിലെ ഏറ്റവും വലിയ ശിശു രക്ഷാ ദൗത്യമാണ്' എന്ന് ഫ്‌ളോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്‌മെയർ വിശേഷിപ്പിച്ചു. കുട്ടികളെ ദുരുപയോഗം ചെയ്തവർക്കെതിരെ നിയമനടപടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 'കുട്ടികളെ ചൂഷണം ചെയ്യുന്നവർ ഫ്‌ളോറിഡയിൽ നിന്ന് അകന്നുനിൽക്കുക, നിങ്ങൾക്ക് ഇവിടെ സ്ഥാനമില്ല,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്‌ളോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്റ്, യുഎസ് മാർഷൽ സർവീസ് ഉൾപ്പെടെയുള്ള സംസ്ഥാനഫെഡറൽ ഏജൻസികൾ സംയുക്തമായാണ് ഈ ബഹുരാഷ്ട്ര ദൗത്യം നടത്തിയത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam