അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ട വാർത്ത ഏവരും ഞെട്ടലോടെ ആണ് കേട്ടത്. എന്നാൽ ആക്രമണ വിഷയത്തിൽ ഇപ്പോഴും ഒരു നിഗമനത്തിൽ എത്തിച്ചേരാൻ അധികാരികൾക്ക് സാധിച്ചിട്ടില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്ന പ്രധാന അധികാരികൾ ഓരോരുത്തരും വ്യത്യസ്തമായ പ്രതികരണങ്ങൾ ആണ് നടത്തുന്നത്. ഇതിൽ ആർക്കും പ്രത്യേകിച്ച് ഒരു കൃത്യമായ ധാരണ ഇല്ല എന്ന് തന്നെയാണ് ഈ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.
“പ്രതി പിടിയിലായി” എന്നാണ് FBI ഡയറക്ടർ കാഷ് പടേൽ പ്രതികരിച്ചത്. എന്നാൽ “പ്രതിയെ ഇപ്പോഴും പിടികൂടാനായിട്ടില്ല. പ്രതി കൃത്യമായി ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണെന്നാണ് നിഗമനം” എന്നാണ് യൂട്ടാ പബ്ലിക് സേഫ്റ്റി ഡയറക്ടർ ബോ മെസൺ പറയുന്നത്. എന്നാൽ കുറ്റകൃത്യവുമായി സംബന്ധമുള്ള ഒരു വ്യക്തി പിടിയിലുള്ളതായി യൂട്ടാ ഗവർണർ സ്‌പെൻസർ കോക്സ് പറയുന്നു.
അതേസമയം ഇവയിൽ വ്യക്തത ഇല്ലാതിരിക്കെ, പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. എന്നാൽ ഇപ്പോഴും പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്