നോർത്ത് അമേരിക്കൻ അതിഭദ്രാസന വൈദീക റിട്രീറ്റിനു ഓഗസ്റ്റ് 23ന് തുടക്കമാകും

OCTOBER 21, 2025, 12:22 AM

ഹൂസ്റ്റൺ: 2025 ലെ നോർത്ത് അമേരിക്കൻ അതിഭദ്രാസന വൈദീക റിട്രീറ്റ് ഒക്ടോബർ 23, 24, 25 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ ഹൂസ്റ്റൺ സെന്റ് ബേസിൽസ് സിറിയക് ഓർത്തഡോക്‌സ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ യൽദോ മോർതീത്തോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളിൽ റവ. ഫാദർ എ.പി. ജോർജ്, റവ. ഫാദർ സജി മർക്കോസ്, റവ. ഡോക്ടർ ബിന്നി ഫിലിപ്പ് നെടുംപുറത്ത് (വികാരി, സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക പള്ളി), താര ഓലപ്പള്ളി, റവ. ഫാദർ ബേസിൽ എബ്രഹാം (വികാരി, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ, ഡാളസ്) എന്നിവർ വിവിധ സെഷനുകളിൽ വിവിധ വിഷയങ്ങളേക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നതാണ്.

ഒക്ടോബർ 25-ാം തീയതി അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയോടനുബന്ധിച്ച് ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ കാതോലിക്ക ആബൂൺ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരവോടെ ആചരിക്കുന്നതാണ്.

അമേരിക്കൻ അതിഭദ്രാസനത്തിൽ ശ്രുശ്രൂഷ ചെയ്യുന്ന എല്ലാ വൈദീകരും ഈ റിട്രീറ്റിൽ പങ്കെടുക്കുന്നതാണ്. അമേരിക്കൻ അതിഭദ്രാസന വൈദീക സെക്രട്ടറി റവ. ഫാദർ ഗീവർഗീസ് ജേക്കബ് ചാലിശ്ശേരിയുടെ നേതൃത്വത്തിൽ വൈദീക കൗൺസിൽ അംഗങ്ങളായ റവ. ഫാദർ എബി മാത്യു, റവ. ഫാദർ ആകാശ് പോൾ, റവ. ഫാദർ മാർട്ടിൻ ബാബു, റവ. ഫാദർ ഷിറിൽ മത്തായി, സെന്റ് ബേസിൽസ് ഇടവക വികാരി റവ. ഫാദർ ബിജോ മാത്യുവും ഇടവകാംഗങ്ങളും ചേർന്ന് ഈ റിട്രീറ്റിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് റവ. ഫാദർ ഗീവറുഗീസ് ചാലിശ്ശേരി (732-272-6966), റവ. ഫാദർ ബിജോ മാത്യു  (404-702-8284) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

വർഗീസ് പാലമലയിൽ, അമേരിക്കൻ അതിഭദ്രാസന പി.ആർ.ഒ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam