ആന്ത്രോപിക് എഐയുമായി കരാറൊപ്പിട്ട് കാലിഫോര്‍ണിയ; തദ്ദേശ സ്ഥാപനങ്ങള്‍ക്കും പകുതി വിലയില്‍ ക്ലോഡ് ലഭ്യമാക്കും

JUNE 29, 2026, 2:32 PM

സാന്‍ ഫ്രാന്‍സിസ്‌കോ: കാലിഫോര്‍ണിയയിലെ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടായ ക്ലോഡ് പകുതി വിലയില്‍ ലഭ്യമാക്കാന്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ആന്ത്രോപിക് കമ്പനിയുമായി കരാറൊപ്പിട്ടു. ഇതോടെ കാലിഫോര്‍ണിയയില്‍ ഔദ്യോഗികമായി ലഭ്യമാകുന്ന ആദ്യ എഐ ഉല്‍പ്പാദനക്ഷമതാ ടൂളായി ക്ലോഡ് മാറി.

സംസ്ഥാന ഏജന്‍സികള്‍ക്കും നഗരങ്ങള്‍ക്കും 50% വിലക്കിഴിവില്‍ ക്ലോഡ് സേവനങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആന്ത്രോപിക് ഉദ്യോഗസ്ഥര്‍ നേരിട്ട് സൗജന്യ പരിശീലനവും സാങ്കേതിക സഹായവും നല്‍കും. കാലിഫോര്‍ണിയ ഡിഎംവി, ഹെല്‍ത്ത് കെയര്‍ സര്‍വീസ്, സൈബര്‍ സുരക്ഷാ വിഭാഗം എന്നിവടങ്ങളില്‍ നിലവില്‍ തന്നെ ക്ലോഡ് ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ അസിസ്റ്റന്റായ പോപ്പി പ്രവര്‍ത്തിക്കുന്നതും ക്ലോഡിന്റെ കരുത്തിലാണ്.

കേന്ദ്ര ട്രംപ് ഭരണകൂടം ആന്ത്രോപിക് കമ്പനിയെ ദേശീയ വിതരണ ശൃംഖലയ്ക്ക് ഭീഷണി ആയി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടയിലാണ് കാലിഫോര്‍ണിയയുടെ ഈ നിര്‍ണായക നീക്കം. എന്നാല്‍ ഇത് കേന്ദ്രത്തോടുള്ള വെല്ലുവിളിയല്ലെന്നും ഭരണ നിര്‍വഹണം ആധുനികരിക്കാനുള്ള ശ്രമം മാത്രമാണെന്നും സംസ്ഥാന ഐടി വകുപ്പ് വ്യക്തമാക്കി. എഐ ഒരിക്കലും സര്‍ക്കാരിലെ മനുഷ്യ അധ്വാനത്തിന് പകരമാകരുത്. പകരം അത് ജീവനക്കാരുടെ വേഗതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ മാത്രമുള്ളതാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം വ്യക്തമാക്കി.

എഐ കാരണം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്ന ലേബര്‍ യൂണിയനുകളുടെ ആശങ്ക പരിഹരിക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനവും ഗവര്‍ണര്‍ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ മറ്റ് എഐ കമ്പനികളുമായും സമാനമായ കരാറുകളില്‍ ഏര്‍പ്പെടാനാണ് കാലിഫോര്‍ണിയയുടെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam