ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് തന്റെ റീ ഇലക്ഷൻ ശ്രമം ഉപേക്ഷിച്ചതായി ഞായറാഴ്ച പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം.
'മൈ വേ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സോഷ്യൽ മീഡിയ വീഡിയോയിലൂടെയാണ് ആഡംസ് പിന്മാറ്റം അറിയിച്ചത്.
ഫെഡറൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം കുറ്റങ്ങൾ പിൻവലിച്ചതിന് ശേഷം ഡെമോക്രാറ്റായി തിരഞ്ഞെടുക്കപ്പെട്ട ആഡംസ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിച്ചിരുന്നത്. സർവേകളിൽ പിന്നിലായിരുന്ന ആഡംസ്, തന്റെ ഭാവിയെക്കുറിച്ചുള്ള 'മാധ്യമ ഊഹാപോഹങ്ങളും' ഫണ്ടിംഗ് പ്രശ്‌നങ്ങളുമാണ് പിന്മാറ്റത്തിന് കാരണമായി പറഞ്ഞത്.
ഇതോടെ ന്യൂയോർക്ക് സിറ്റി മേയർ പദവിയിലേക്കുള്ള മത്സരം ഡെമോക്രാറ്റിക് നോമിനി സോഹ്രാൻ മംദാനി, മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമായി മാറി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്