നായർ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം വർണാഭമായി

APRIL 28, 2026, 8:13 AM

നായർ ബനവലന്റ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 40-ാമത് വിഷു ആഘോഷം ന്യൂയോർക്കിൽ ഫ്‌ളോറൽപാർക്കിലുള്ള പി എസ് 115 ഓഡിറ്റോറിയത്തിൽ പൂർവാധികം ഭംഗിയായി ഏപ്രിൽ മാസം 26-ാം തീയതി ഞായാറാഴ്ച നടന്നു.

എൻ.ബി.എയുടെ പ്രഥമ വനിത വത്സ കൃഷ്ണ, പ്രസിഡന്റ് ക്രിസ് തോപ്പിൽ, ചീഫ് ഗെസ്റ്റ് ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി രാജ രാജേശ്വരി, ഗെസ്റ്റ് ഓഫ് ഓണർ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി മാൻ എഡ്‌വേർഡ് സി ബ്രോൺസ്റ്റീൻ, വിഷു സന്ദേശം നൽകിയ അഡ്വ. വിനോദ് കേയാർക്കെ, എൻ.ബി.എ യുടെ മറ്റെല്ലാ ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ആരംഭിച്ചു. സംഘടനയുടെ പ്രഥമ പ്രസിഡന്റ് ഡോ. രാമചന്ദ്രൻ നായരും പത്‌നി സുപ്രഭ നായരും ചേർന്ന് പങ്കെടുത്തവർക്കെല്ലാം വിഷുക്കൈനീട്ടം നൽകി അനുഗ്രഹിച്ചു.


vachakam
vachakam
vachakam

സെക്രട്ടറി രഘുവരൻ നായരുടെ സ്വാഗതപ്രസംഗത്തിനു ശേഷം ബോർഡ് ഓഫ് ട്രസ്റ്റി ചെയർ വുമൺ വനജ നായർ വിഷുവിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. അഡ്വ. വിനോദ് കെയാർ കെ. വിഷു സന്ദേശം ആശംസിച്ചു. വിശിഷ്ട അതിഥികളായ ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി രാജ രാജേശ്വരി, ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിമാൻ എഡ്‌വേർഡ് സി ബ്രോൺസ്റ്റീൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിനുശേഷം അംഗങ്ങളുടെ ഭവനങ്ങളിൽ പ്രത്യേകം പാചകം ചെയ്തുകൊണ്ടുവന്ന വിഷു സദ്യ എല്ലാവരുടെയും ഹൃദയം കവർന്നു. സദ്യക്കു ശേഷം വൻപിച്ച കലാപരിപാടികൾ അരങ്ങേറി. എൻ.ബി.എയിലെ കുട്ടികളുടെ നൃത്ത നൃത്ത്യ ശില്പങ്ങളും ഗാന സമാഹാരങ്ങളുടെ മായാപ്രപഞ്ചം സൃഷ്ടിച്ച പ്രശസ്ത ഗായകരായ ശബരീനാഥും ഹരിലാലും പാടി അരങ്ങു തകർത്തപ്പോൾ കാണികൾ ഹർഷ പുളകിതരായി. പ്രശസ്ത ഗായിക ശാലിനി രാജേന്ദ്രൻ, പ്രഭാകരൻ നായർ, അക്ഷിത ദീപു എന്നിവരും ഗാനങ്ങൾ ആലപിച്ചു. ട്രഷറർ പ്രദീപ് മേനോന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടികൾ സമംഗളം പര്യവസാനിച്ചു.

ജയപ്രകാശ് നായർ

vachakam
vachakam
vachakam

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam