നായർ അസോസിയേഷൻ വിഷു ആഘോഷിച്ചു

APRIL 24, 2026, 12:09 PM

ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈവർഷത്തെ വിഷുദിനാഘോഷങ്ങൾ നൈൽസിലുള്ള ഗോൾഫ് മെയ്‌നി കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വിഷുക്കണി, വിഷുകൈനീട്ടം, വിഷുസദ്യ എന്നിവയോടു കൂടി ആഘോഷിച്ചു.

പ്രസിഡന്റ് വിജി നായർ ഏവരേയും സ്വാഗതം ചെയ്യുകയും ഏവർക്കും ഐശ്വര്യവും സമ്പൽസമൃദ്ധിയും ആയുരാരോഗ്യവും നിറഞ്ഞ ഒരു വർഷമായിരിക്കട്ടെയന്ന് ആശംസിക്കുകയും ചെയ്തു.

കൂടാതെ വിഷുവിന്റെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പ്രസിഡന്റും മറ്റു ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി വിഷുപരിപാടികൾ ഉദ്ഘാടനം ചെയ്തു. വിഷുവിന് ഏറ്റവും പ്രധാനം വിഷുകണികയും കൈനീട്ടവുമാണ്. വിഷുകണി ഒരുക്കങ്ങൾ ലീലാ പള്ളിയുടെ നേതൃത്വത്തിൽ നടന്നു.

vachakam
vachakam
vachakam


എം.ആർ.ഡി.പിള്ളയും വിജി നായരും ചേർന്ന് വിഷുകൈനീട്ടം നൽകി. വിഷു ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

സിദ്ധാർദ് ടീമിന്റെ നേത്വത്തിൽ നടത്തിയ ഫ്‌ളൂട്ട് ഫ്യൂഷൻ, സോളോ സെറിഫിന്റ് സോളോ ഡാൻസ്, ഗാനാലാപനം, ലക്ഷ്മി നായർ, രശ്മിനായർ, രമ്യ നായർ എന്നിവർ അവതരിപ്പിച്ച് കുട്ടികളുടെ ഡാൻസ്, തരംഗ് ടീമിന്റെ കുട്ടികളുടെയും മുതിർന്നവരുടേയും ഡാൻസ്, ടീം നർത്തകീസ് അവതരിപ്പിച്ച ഡാൻസ്, ഓക്കാരം ഷിക്കാഗോയുടെ ചെണ്ടമേളം തുടങ്ങി വിവിധ പരിപാടികൾ ചടങ്ങിനെ പ്രൗഡഗംഭീരമാക്കി.

vachakam
vachakam
vachakam

ചടങ്ങിൽ ഇന്ത്യൻ പ്രസ് ക്ലബ് ഷിക്കാഗോപ്രസിഡന്റും കമ്മിറ്റിമെമ്പറുമായ പ്രസന്നൻ പിള്ള, സി.എം.എ പ്രസിഡന്റ് ജോസ് മണക്കാട്ട്, ഐ.ഒ.സി ഷിക്കാഗോ പ്രസിഡന്റ് ജോർജ് പണിക്കർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.


വിവിധ പരിപാടികൾക്ക് അരവിന്ദ് പള്ള രഘുനായർ, രാജഗോപാലൻ നായർ, പ്രസാദ് പിള്ള, ചന്ദ്രൻപിള്ള, ജിതേന്ദ്ര കൈമൾ, മഹേഷ്‌കൃഷ്ണൻ, അജി പിള്ള, വിജയ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. കലാപരിപാടികൾക്ക് ദീപു നായർ നേതൃത്വം നൽകുകയും കൂടാത എം.സിയുമായിരുന്നു. സെക്രട്ടറി സുരേഷ് ബാലചന്ദ്രൻ ഏവർക്കും നന്ദി രേഖപ്പെടുത്തി. പ്രത്യേകിച്ച് വാളണ്ടിയറായി പ്രവർത്തിച്ച ഏവരേയും അദ്ദേഹം ആഭിനന്ദിച്ചു.

vachakam
vachakam
vachakam

സതീശൻ നായർ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam