ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം കിക്ക് ഓഫ് സിനിമാ താരം ഹണിറോസ് നിർവഹിച്ചു

MAY 8, 2026, 1:37 AM

ഹൂസ്റ്റൺ: ടെക്‌സാസ് ഇന്റർനാഷണൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ്ബിന്റെ (TISAC) ആഭിമുഖ്യത്തിൽ 2026 ജൂലൈ 25 നു നടത്തപ്പെടുന്ന സീസൺ 5 അന്താരാഷ്ട്ര വടംവലിയുടെ കിക്ക് ഓഫ് ചടങ്ങുകൾ പ്രശസ്ത സിനിമ താരം ഹണിറോസ് നിർവഹിച്ചു.

മെയ് 3 ന് വൈകുന്നേരം മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫ്‌ഫോർഡ് ഇമ്മാനുവേൽ സെന്ററിൽ നടത്തിയ സ്റ്റാർ ഡ്രീംസ്‌ഷോയോടനുബന്ധിച്ചു തിങ്ങി നിറഞ്ഞു നിന്ന കലാകായികാസ്വാദകരെ സാക്ഷി നിർത്തി നടത്തിയ കിക്ക് ഓഫ് ചടങ്ങുകൾ വർണാഭമായി മാറി. 

പ്രസിഡണ്ട് ഡാനി രാജുവിന്റെനേതൃത്വത്തിൽ ടിസാക്ക് അംഗങ്ങൾ എല്ലാവരും പ്രത്യേക യൂണിഫോമിൽവേദിയിൽ അണിനിരന്നു വടംപിടിച്ചു നിന്നപ്പോൾ അതൊരു മനോഹരകാഴ്ചയായി മാറി. മലയാള വെള്ളിത്തിരയിലെ സൗന്ദര്യ റാണിയായ ഹണിറോസ് വടം വലി മത്സരത്തിന് എല്ലാ ഭാവുകങ്ങളുംനേർന്നു. മാഗ് പ്രസിഡന്റ് റോയ് മാത്യുവും ആശംസകൾനേർന്നു.

vachakam
vachakam
vachakam


മുൻവർഷങ്ങളിലെപോലെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകാർഷിക്കത്തക്ക വിധത്തിൽ വടംവലികേങ്കേമമാക്കാൻ ക്രമീകരണങ്ങൾ ആരംഭിച്ചുവെന്നു സംഘാടകർ അറിയിച്ചു.

ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളുവാൻശേഷിയുള്ളഫോർട്ട് ബെൻഡ്  കൗണ്ടി എപ്പിസെന്ററിലാണ് (Fort bend Coutny Epicenter - Indoor air- conditioning) സീസൺ 5 മത്സരങ്ങൾ നടത്തുന്നത്.

vachakam
vachakam
vachakam

യുഎസ്എ, കാനഡ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി ടീമുകളാണ് വടംവലിച്ചു ജയം പരീക്ഷിക്കാൻ എത്തുന്നത്.


വിജയികൾക്കും പങ്കെടുക്കുന്നവർക്കും ട്രോഫികളും ക്യാഷ് അവാർഡുകളും നൽകും. 

vachakam
vachakam
vachakam

ജീമോൻ റാന്നി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam