മക്കൾക്ക് NyQuil-ഉം വോഡ്കയും നൽകി മുക്കിക്കൊല്ലാൻ ശ്രമിച്ചു, അമ്മക്കെതിരെ കേസ്

SEPTEMBER 30, 2025, 8:27 AM

ലിബർട്ടി കൗണ്ടി: ടെക്‌സസിലെ ലിബർട്ടി കൗണ്ടിയിൽ, മൂന്ന് മക്കൾക്ക് NyQuil മരുന്നും വോഡ്കയും നൽകിയ ശേഷം അവരെ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒരമ്മക്കെതിരെ പോലീസ് കേസെടുത്തു.

തിങ്കളാഴ്ച പുലർച്ചെ ലിബർട്ടി കൗണ്ടിയിലുള്ള ഒരു റാഞ്ചിലാണ് സംഭവം. ഭർത്താവ് നിലവിളി കേട്ട് പുറത്തേക്ക് ഓടി ഒരു ചെറിയ തടാകത്തിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തി. ഭാര്യ കുട്ടികൾക്ക് വിഷം നൽകാൻ ശ്രമിക്കുകയും തടാകത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പോലീസിനെ അറിയിച്ചുകൊണ്ട് ഇയാൾ ഡിസ്പാച്ച് ഓഡിയോയിൽ സംസാരിക്കുന്നത് കേൾക്കാം. കുട്ടികളെ രക്ഷിച്ച ശേഷം ഇയാൾ ഭാര്യയുടെ അടുത്തുനിന്ന് മാറിനിൽക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് മരുന്നിന്റെ ബോട്ടിലുകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കുട്ടികളെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചോ പേര്, പ്രായം തുടങ്ങിയ വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

vachakam
vachakam
vachakam

കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് ലിബർട്ടി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam