പ്ലാനോ(ഡാളസ്): തോക്കുകളും വെടിയുണ്ടകളും കൈവശം വെച്ചതിന് മക്കിന്നി സ്വദേശിയായ കുറ്റവാളിക്ക് 11 വർഷത്തിലധികം ഫെഡറൽ ജയിൽ ശിക്ഷ.
പ്ലാനോയിലെ ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്ന് ലഭിച്ച 911 കോളിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോ ആന്റണി പ്ലാസെൻഷ്യ എന്ന 32കാരൻ അറസ്റ്റിലായത്.
ഇയാളുടെ പക്കൽ നിന്ന് നിരവധി തോക്കുകളും വെടിയുണ്ടകളും ബോഡി ആർമറും കണ്ടെടുത്തു.
നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഇയാൾക്ക് തോക്കുകൾ കൈവശം വെക്കാൻ ഫെഡറൽ നിയമപ്രകാരം അനുവാദമില്ല.
യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി അമോസ് എൽ. മസന്റ് III ആണ് ഇയാൾക്ക് 137 മാസത്തെ തടവ് ശിക്ഷ വിധിച്ചത്.
പ്ലാനോ പോലീസ് ഡിപ്പാർട്ട്‌മെന്റും ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ് ആൻഡ് എക്‌സ്‌പ്ലോസീവ്‌സും ചേർന്നാണ് കേസ് അന്വേഷിച്ചത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്