ന്യൂയോര്‍ക്ക്: ഇസ്രയേല്‍ സൈന്യത്തിന് നല്കുന്ന ചില സേവനങ്ങള്‍ മൈക്രോസോഫ്റ്റ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഒരു യൂണിറ്റിലേക്കുള്ള നിരവധി സേവനങ്ങള്‍ കമ്പനി നിര്‍ത്തലാക്കുകയും പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തുവെന്ന് കമ്പനിയുടെ വൈസ് ചെയര്‍മാനും പ്രസിഡന്റുമായ ബ്രാഡ് സ്മിത്ത് പറഞ്ഞു.
ക്ലൗഡ് കമ്പ്യൂട്ടിങ് സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് ഇസ്രയേല്‍ ദശലക്ഷക്കണക്കിന് പാലസ്തീനികളെ നിരീക്ഷിക്കുന്നത്. ഗാസയിലും വെസ്റ്റ് ബാങ്കിലും ഫോണ്‍ കോള്‍ ഡാറ്റ ശേഖരിക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന്റെ യൂണിറ്റ് 8200, മൈക്രോസോഫ്റ്റിന്റെ അസൂര്‍ ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോം ഉപയോഗിച്ചതായി ദി ഗാര്ഡിയന് അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സിഗ്നല്‍ ഇന്റലിജന്‍സ്, നിരീക്ഷണം എന്നിവയ്ക്കുള്ള ഇസ്രയേലി സൈന്യത്തിന്റെ സൈബര്‍ യുദ്ധ യൂണിറ്റാണ് യൂണിറ്റ് 8200. 2021-ല്‍ മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ലയും യൂണിറ്റ് 8200-ന്റെ മേധാവി യോസി സരിയേലും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കരാറിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചരിത്രം വഴിമാറിയ അത്താഴവിരുന്ന്; ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ ട്രംപിനൊപ്പം ഇന്ത്യൻ അംബാസഡറും
യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പെസഹ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്