മധ്യതിരുവിതാംകൂർ വികസന കൗൺസിലിന്റെയും ഡോ. ജോർജ്ജ് മാത്യു എക്‌സ്. എം.എൽ.എ മെമ്മോറിയൽ ട്രസ്റ്റിന്റെയും പേരങ്ങാട്ട് മഹാകുടുംബ യോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2025 ഡിസംബർ 15 തിങ്കളാഴ്ച രാവിലെ 9.30ന് പത്തനംതിട്ട ചുരുളിക്കോട് ഡോ. ജോർജ്ജ് മാത്യു എക്‌സ്. എം.എൽ.എ മെമ്മോറിയൽ ട്രസ്റ്റ് ആഡിറ്റോറിയത്തിൽ വച്ച് ഫിലിപ്പോസ് മാർ യൗസേവിയോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. സൈമൺസ് സ്‌ട്രോക്ക് പാലാത്തറ, ഡോ. ജോർജ്ജ് മാത്യു എക്‌സ്. എം.എൽ.എ., മുൻ മന്ത്രി കെ.ജെ. ചാക്കോ കല്ലുകളം എന്നിവരുടെ അനുസ്മരണ സമ്മേളനം നടത്തുന്നതാണ്.
അനുസ്മരണ സമ്മേളനം മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത മെത്രാപ്പോലീത്ത ഡോ. ശമുവേൽ മാർ ഏറേനിയോസ് ഉദ്ഘാടനം ചെയ്യുന്നതാണ്. വിവിധ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നതാണ്.
കർദ്ദിനാൾ മാർ ഡോ. ജോർജ്ജ് കൂവക്കാട്ട് പിതാവിന് 2026 ജനുവരി 28ന് വൈകിട്ട് 4മണിക്ക് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ആഡിറ്റോറയത്തിൽ വച്ച് നടത്തുന്ന സ്വീകരണത്തിന്റെയും മതസൗഹാർദ സമ്മേളനത്തിന്റെയും വിജയകരമായ നടത്തിപ്പിന് വേണ്ട ആലോചനയോഗം അനുസ്മരണ സമ്മേളനത്തിനു ശേഷം നടത്തുന്നതാണ്.
അന്നേ ദിവസം രാവിലെ 10മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ആഡിറ്റോറിയത്തിൽ വച്ച് പത്തനംതിട്ട അഹല്യ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നതാണ്.
എല്ലാവരുടേയും പ്രാർത്ഥനാപൂർവമായ സാന്നിദ്ധ്യസഹകരണമെന്ന് വിക്ടർ ടി. തോമസ്, അഡ്വ. ബാബു വർഗീസ്, സി.ടി. ജോൺ എന്നിവർ അറിയിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
