അനാപൊളിസ്, മേരിലാൻഡ്: മേരിലാൻഡ് ലഫ്റ്റനന്റ് ഗവർണർ അരുണ മില്ലർ രണ്ടാം ഊഴത്തിനായി ഔദ്യോഗികമായി പത്രിക സമർപ്പിച്ചു. ഗവർണർ വെസ് മൂറിനൊപ്പമാണ് ഫെബ്രുവരി 23ന് അനാപൊളിസിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻസ് ആസ്ഥാനത്തെത്തി അവർ പത്രിക നൽകിയത്.
2026 ജൂൺ 23ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണകൂടത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാകും ഇവർ ജനങ്ങളെ സമീപിക്കുക.
മേരിലാൻഡിൽ ഒരു സ്റ്റേറ്റ് വൈഡ് ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ വംശജയും ആദ്യ ദക്ഷിണേഷ്യൻ വനിതയുമാണ് അരുണ മില്ലർ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ശിശുദാരിദ്ര്യം കുറയ്ക്കുന്നതിനും വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനും അവർ നിർണായക പങ്ക് വഹിച്ചു.
ലൈഫ് സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ മേഖലകളിൽ വൻകിട നിക്ഷേപങ്ങൾ എത്തിക്കുന്നതിലും ഭരണകൂടം വിജയിച്ചു. സർക്കാർ സംവിധാനങ്ങൾ ആധുനികീകരിക്കുന്നതിനും ബിസിനസ്സ് നടപടികൾ ലളിതമാക്കുന്നതിനുമുള്ള പരിഷ്‌കാരങ്ങൾക്ക് അരുണ മില്ലർ നേതൃത്വം നൽകി.
മേരിലാൻഡ് കൈവരിച്ച പുരോഗതിയിൽ ഞങ്ങൾ അഭിമാനിക്കുന്നു. എല്ലാ പൗരന്മാർക്കും ഇതിന്റെ ഗുണഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, പത്രിക സമർപ്പണത്തിന് ശേഷം അരുണ മില്ലർ പറഞ്ഞു.
ന്യൂനപക്ഷഅഭയാർത്ഥി സമൂഹങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന അരുണ മില്ലറുടെ സാന്നിധ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; ഐക്യരാഷ്ട്ര സഭയിൽ
ഒരു നാഗരികത തന്നെ ഇല്ലാതായേക്കാം! കരാർ ഒപ്പിടാൻ ഇറാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്
ഇറാന്റെ കഥ കഴിക്കാൻ അമേരിക്കൻ നീക്കം; പാലങ്ങളും പവർ പ്ലാന്റുകളും തകർക്കാൻ ട്രംപിന്റെ
ബഹ്റൈനിൽ നിന്നും യുഎസ് നാവികസേനയുടെ അപ്രതീക്ഷിത പിന്മാറ്റം; വെറും ഒരു ബാഗുമായി 1500