മാർത്തോമ്മാ യുവജനസഖ്യം കലാമേള മത്സര വിജയികളെ അഭിനന്ദിച്ചു

OCTOBER 16, 2025, 1:28 AM

മെസ്‌ക്വിറ്റ്(ഡാളസ്): മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയൻ കലാമേളയിൽ അഭിമാനാർഹ വിജയം കരസ്ഥമാക്കിയ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ നിന്നുള്ള മത്സരാർഥികളെ അഭിനന്ദിച്ചു.

റീജിയണിന്റെ വിവിധ മാർത്തോമാ ഇടവകയിൽ നിന്നും പങ്കെടുത്ത അംഗങ്ങളുടെ വാശിയേറിയ  മത്സരങ്ങളിൽ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ നിന്നും പങ്കെടുത്ത ആൻഡ്രൂ അലക്‌സാണ്ടർ (പുരുഷ സോളോയിൽ, 1-ാം സ്ഥാനം)  ആഷ്‌ലി സുഷിൽ ഇംഗ്ലീഷ് പ്രബന്ധം, 1-ാം സ്ഥാനം), റെഷ്മ ജേക്കബ് (മലയാളം പ്രബന്ധം, 2-ാം സ്ഥാനം), ക്വിസ് ടീം 3-ാം സ്ഥാനവും  കരസ്ഥമാക്കി.


vachakam
vachakam
vachakam

ഒക്ടോബർ 12 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ നിന്നും കലാമേളയിൽ പങ്കെടുത്തു വിജയിച്ച മത്സരാർഥികളെ വികാരി റവ. റജിൻ രാജു, റവ. എബ്രഹാം കുരുവിള എന്നിവർ ട്രോഫി നൽകി ആദരിച്ചു.


മത്സരത്തിൽ പങ്കെടുത്ത ഇതര മത്സരാർത്ഥികളെയും പരിശീലകരെയും റവ. മനു അച്ചൻ അഭിനന്ദിച്ചു. സെക്രട്ടറി സോജി  സ്‌കറിയാ നന്ദി പറഞ്ഞു.

vachakam
vachakam
vachakam


ഒക്ടോബർ 10 ശനിയാഴ്ച ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിലാണ് മാർത്തോമ്മാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ യുവജനസഖ്യം കലാമേള സംഘടിപ്പിച്ചത്. റീജിയൻ പ്രസിഡന്റ് റവ. റജിൻ രാജു അധ്യക്ഷത വഹിച്ചു.

പി.പി.ചെറിയാൻ

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam