ന്യൂയോർക്: മലങ്കര മാർത്തോമ്മ സുറിയാനി സഭ ഏർപെടുത്തിയ 'മാർത്തോമ്മാ മാനവ സേവാ പുരസ്‌കാരം' ഈ വർഷം അമേരിക്കയിലെ ബോസ്റ്റണിൽ നിന്നുള്ള കാർമൽ മാർത്തോമ്മാ ചർച്ച് അംഗവും നോർത്ത് അമേരിക്ക മാർത്തോമ്മാ സഭയുടെ നിയമകാര്യ സമിതി സജീവ അംഗമായ ഡോ. ജോർജ് എം. എബ്രഹാമിന് നൽകി. ആരോഗ്യമേഖലയിൽ നടത്തിയ സുതാര്യ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം.
2025 ഒക്ടോബർ 2ന് തിരുവല്ലയിലെ ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഭയുടെ മെത്രാപ്പൊലീത്താ ഡോ. തിയോദോഷ്യസ് മാർത്തോമ്മാ ബഹുമതിപൂര്വം പുരസ്‌കാരം സമ്മാനിച്ചു.
ഡോ. ജോർജ് എബ്രഹാം സെയിന്റ് വിൻസന്റ് ആശുപത്രിയിലെ മെഡിസിൻ ഡിപ്പാർട്‌മെന്റ് ഹെഡും, മസാച്യുസെറ്റ്‌സ് സർവകലാശാല മെഡിക്കൽ സ്‌കൂളിൽ പ്രൊഫസറുമാണ്. Infectious Diseases എന്ന മേഖലയിലും പ്രമുഖനാണ്
American College of Physiciansന്റെ മുൻ പ്രസിഡന്റും, US ഫിസിഷ്യൻ ലൈസൻസിംഗിന് നേതൃത്വം നൽകുന്ന വിവിധ സ്ഥാപനങ്ങളിൽ ചെയർമാനുമായിട്ടും പ്രവർത്തിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം ഡിവേഴ്‌സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (DEI) വിഷയത്തിൽ ശബ്ദമുയർത്തിയിട്ടുണ്ട്. ഹെപറ്റൈറ്റിസ് ബി, സി, ട്രാവൽ മെഡിസിൻ, ഇൻഫെക്ഷൻ കൺട്രോൾ, മെഡിക്കേഷൻ സുരക്ഷ തുടങ്ങിയവയിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തി 125ലധികം പ്രസിദ്ധീകരണങ്ങൾ നടത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ലൂധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ നിന്നാണ് എം.ബി.ബി.എസ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ നിന്നും പബ്ലിക് ഹെൽത്ത് മാസ്റ്റേഴ്‌സും നേടി.
ബോസ്റ്റണിലെ കാർമൽ മാർത്തോമ്മാ ചർച്ച് അംഗവുമായ അദ്ദേഹം, ഉത്തര അമേരിക്കയിലെ മാർത്തോമ്മാ സഭയുടെ നിയമകാര്യ സമിതിയിലും സജീവമാണ്.
ലാൽ വർഗീസ്,അറ്റോർണി അറ്റ് ലോ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്