മന്ത്ര ഹോളിഡേ പാർട്ടി വർണ്ണാഭമായി ന്യൂയോർക്കിൽ നടന്നു

DECEMBER 1, 2025, 10:31 AM

ഓറഞ്ച്ബർഗ്, ന്യൂയോർക്ക്: മന്ത്ര  മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന്റെ ഹോളിഡേ സെലിബ്രേഷൻ ന്യൂയോർക്ക് ഓറഞ്ച്ബർഗിലെ സിത്താർ പാലസിൽ വച്ച് പ്രൗഡ ഗംഭീരമായി ആഘോഷിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 200ൽ പരം അംഗങ്ങൾ ഒരുമിച്ചുകൂടി. മനോഹരമായി അലങ്കരിച്ച സിത്താർ പാലസ്, ഹോളിഡേ ആഘോഷങ്ങൾക്ക് അനുയോജ്യമായ ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.

മുഖ്യാതിഥികളെ വേദിയിലേക്ക് ആദരപൂർവ്വം സ്വാഗതം ചെയ്തുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു. മന്ത്രയുടെ പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ, സെക്രട്ടറി ഉണ്ണി തോയക്കാട്ട്, ട്രഷറർ സഞ്ജീവ് നായർ, ജോയിന്റ് സെക്രട്ടറി ഡോ. നിഷ ചന്ദ്രൻ, പ്രസിഡന്റ് എലെക്റ്റ് രേവതി പിള്ള ബോർഡ്  അംഗങ്ങളായ അഭിലാഷ് പുളിക്കത്തൊടി, ജയ് കുമാർ, പ്രവീണ മേനോൻ, പുരുഷോത്തമ പണിക്കർ, സുരേഷ് ബാബു തുടങ്ങിയവർ മന്ത്രയുടെ  ഡയറക്ടർ ബോർഡിനെ ഔദ്യോഗികമായി പ്രതിനിധീകരിച്ചു. പരിപാടിയുടെ അവതരണം വൈദഗ്ധ്യത്തോടെയും മനോഹാരിതയോടെയും വീണ രമേഷ് (കണക്റ്റിക്കട്ട്) നിർവഹിച്ചു.


vachakam
vachakam
vachakam

ടെക്‌സസിൽ നിന്ന് ശശിധരൻ നായർ, ഹരി ശിവരാമൻ, നോർത്ത് കരോളിനയിൽ നിന്ന് മുൻ പ്രസിഡന്റ് ശ്യാം ശങ്കർ, മെക്‌സിക്കോയിൽ നിന്ന് ട്രസ്റ്റി ബോർഡ് അംഗം ഹരീന്ദ്രനാഥ് വെങ്ങിലാട്ട്, ഇല്ലിനോയിയിൽ നിന്ന് ഡോ. നിഷ ചന്ദ്രൻ, ന്യൂ ഹാംഷയറിൽ നിന്ന് രേവതി പിള്ള, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിൽ നിന്ന് സ്വരൂപ അനിൽ എന്നീ ദൂരദേശങ്ങളിൽ നിന്ന് എത്തിയവരുടെ സാന്നിധ്യം ചടങ്ങിൽ പ്രത്യേകം ശ്രദ്ധേയമായി. മുൻ ട്രസ്റ്റീ ചെയർ വിനോദ് കെയാർകെ, മുൻ സെക്രട്ടറി ഷിബു ദിവാകരൻ, ശ്രീകുമാർ ഉണ്ണിത്താൻ, സന്തോഷ് നായർ, സുജനൻ പുത്തൻപുരക്കൽ, സുനിൽ വീട്ടിൽ, കൊച്ചുണ്ണി ഇളവൻമഠം എന്നിവരെ കൂടാതെ IPCNA പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ പരിപാടിയിലെ പ്രത്യേക അതിഥിയായിരുന്നു; SHAKTHEYAM 2027 ടീമിന് അദ്ദേഹം ആശംസകളും പിന്തുണയും അറിയിച്ചു.

സായാഹ്നത്തിലെ പ്രധാന ആകർഷണമായി  2027 ജൂലൈ രണ്ടു മുതൽ അഞ്ചു വരെ നടക്കാൻ പോകുന്ന ഗ്ലോബൽ ഹിന്ദു കൺവെൻഷൻ ശാക്തേയത്തിന്റെ  ലോഗോയുടെ ഔദ്യോഗിക പ്രകാശനം നടന്നു. മന്ത്രധ്വനി ഡിജിറ്റൽ മാഗസിന്റെ  ആദ്യ പതിപ്പും ചടങ്ങിൽ പ്രസിദ്ധീകരിച്ചു.


vachakam
vachakam
vachakam

പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ തന്റെ പ്രസംഗത്തിൽ  മന്ത്ര ഒരു പുതിയ ആശയവുമായി പെട്ടെന്ന് രൂപപ്പെട്ട സംഘടനയല്ലെന്നും; രണ്ടുപതിറ്റാണ്ടിലേറെയായി മലയാളി ഹിന്ദു സമൂഹത്തിനായി പ്രവർത്തിച്ചിരുന്നവർ ഹൈന്ദവ സംഘടനാ മൂല്യങ്ങൾ കൈവിടാതെ ആദർശത്തിലൂന്നി പ്രവർത്തിക്കാൻ ആരംഭിച്ച ഒരു പ്രസ്ഥാനമാണെന്നും ഓർമ്മിപ്പിച്ചു. സംഘടനയുടെ രണ്ടു വർഷത്തെ കാര്യപരിപാടികൾ, അംഗത്വ വികസനം, കഴിഞ്ഞ വർഷത്തെ നേട്ടങ്ങൾ എന്നിവയെ കുറിച്ച് പ്രചോദനാത്മകമായ സന്ദേശം പങ്കുവച്ചു. ഹോളിഡേ പാർട്ടിയുടെ വിജയവും പങ്കാളിത്തവും മന്ത്ര കുടുംബത്തിന്റെ ശക്തിയും കെട്ടുറപ്പും വിളിച്ചോതുന്ന ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രയുടെ ഭാവി വളർച്ചയ്ക്കും പ്രവർത്തനങ്ങളിലും തന്റെ ശക്തമായ പിന്തുണയുണ്ടായിരിക്കുമെന്നു മന്ത്ര സ്ഥാപകൻ കൂടിയായ ശശിധരൻ നായർ വ്യക്തമാക്കി.

പരിപാടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച പ്രോഗ്രാം കോർഡിനേറ്റർമാരായ സ്മിത ഹരിദാസ്, പ്രവീണ മേനോൻ, ധന്യ ദീപു, ദീപ രാജേഷ് എന്നിവരെ പ്രത്യേകമായി അദരിച്ചു.

മന്ത്ര കുടുംബാംഗങ്ങൾ അവതരിപ്പിച്ച മനോഹരവും ഊർജ്ജസ്വലവുമായ സാംസ്‌കാരിക പരിപാടികൾ സായാഹ്നത്തിനു നിറം ചേർത്തു. യുവ  പ്രതിഭകളുടെ പങ്കാളിത്തം ചടങ്ങിന് അതുല്യമായ ഒരു സാംസ്‌കാരിക ഭംഗി നൽകി.ചടങ്ങിന് ശേഷം അതിഥികൾ രുചികരമായ ഭക്ഷണവും എബി  വിഷ്വൽഡ്രീംസിന്റെ വിദഗ്ധതയാർന്ന ശബ്ദസാങ്കേതിക പിന്തുണയോടെ  ഡി ജെ നേഷന്റെ  ആവേശകരമായ ഡി ജെ  ഡാൻസ് ഫ്‌ളോറും ആസ്വദിച്ചു.

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam