ഹൂസ്റ്റൺ: തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ കാമുകിയുമായി വഴക്കിട്ടതിനെത്തുടർന്ന് ഒരാൾക്ക് വെടിയേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തു. ശനിയാഴ്ച രാത്രി 10 മണിയോടെ ബിസണറ്റ് സ്ട്രീറ്റിലെയും ഫോണ്ടൻ റോഡിലെയും ഒരു പാർക്കിംഗ് സ്ഥലത്തുവെച്ചാണ് ഒരാൾ കാമുകിയുമായി തർക്കമുണ്ടായത്.
തർക്കത്തിന് ശേഷം ഇയാൾ നടന്നുപോവുകയായിരുന്നു, അപ്പോൾ ഇരുണ്ട നിറത്തിലുള്ള ഒരു ഫോർഡ് എസ്.യു.വി. കാർ അവിടേക്ക് വരികയും അതിൽ നിന്നും ഒരാൾ ഇറങ്ങി ഇരയായ ആളെ വെടിവെക്കുകയായിരുന്നു.
വെടിയേറ്റയാളെ രക്ഷിക്കാൻ കാമുകി ശ്രമിച്ചെങ്കിലും സംഭവം നടന്ന സ്ഥലത്തുവെച്ചുതന്നെ അയാൾ മരിച്ചു. വെടിവെപ്പ് കാമുകിയുമായുള്ള തർക്കവുമായി ബന്ധപ്പെട്ടതല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വെടിയുതിർത്തയാളെ ഇവർക്ക് പരിചയമില്ലായിരുന്നുവെന്നും ഇവർ തമ്മിൽ യാതൊരു സംഭാഷണവും നടന്നിട്ടില്ലെന്നും ലെഫ്റ്റനന്റ് എ. ഖാൻ പറഞ്ഞു. വെടിവെപ്പിൽ യുവാവിന്റെ കാമുകിക്ക് പരിക്കേറ്റിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്