ലോങ്ങ് ഐലൻഡ് മലയാളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം 5 ശനിയാഴ്ച്ച മെറിക് മാർത്തോമ്മാ പള്ളി ഓഡിറ്റോറിയത്തിൽ

SEPTEMBER 1, 2026, 11:36 PM

ന്യൂയോർക്ക്: മൂന്നു പതിറ്റാണ്ടിലധികമായി ലോങ്ങ് ഐലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമേരിക്കൻ പ്രവാസി മലയാളികളുടെ സംഘടനയായ ലോങ്ങ് ഐലൻഡ് മലയാളി കൾച്ചറൽ  അസോസിയേഷൻ (ലിംകാ) ഈ വർഷത്തെ ഓണാഘോഷവും ഓണസദ്യയും സെപ്തംബർ 5 ശനിയാഴ്ച്ച രാവിലെ 11:30 മുതൽ നടത്തുന്നു.

മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മ പള്ളി ഓഡിറ്റോറിയത്തിലാണ് (2350 Merrick Avenue, Merrick, NY 11566) ഓണാഘോഷം സംഘടിപ്പിക്കുന്നത്.  കേരളത്തനിമയോടെ മലയാളീ പൈതൃകം നിലനിർത്തി പാരമ്പരാഗത രീതിയിലുള്ള 28 കൂട്ടം വിഭവങ്ങളോടെയുള്ള ഓണ സദ്യയും, അത്തപ്പൂക്കളവും, ചെണ്ടമേളവും, തിരുവാതിരയും, ഓണസന്ദേശവും, കലാപരിപാടികളോടും കൂടി അതിവിപുലമായാണ് ഓണാഘോഷം ലിംക സംഘടിപ്പിക്കുന്നത്.

അതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ചതായി ലിംകാ പ്രസിഡന്റ് ലാലി കളപ്പുരക്കൽ ലോങ്ങ് ഐലൻഡിൽ പ്രസ്താവിച്ചു.

vachakam
vachakam
vachakam

അമേരിക്കയിലെ വിവിധ മലയാളീ സംഘടനകൾ പല ദിവസങ്ങളായി നടത്തുന്ന ഓണാഘോഷം എല്ലാ വർഷവും ഏകദേശം രണ്ടു മാസങ്ങളോളം നീണ്ടു നിൽക്കുന്ന പരിപാടികളായാണ് നടക്കാറുള്ളത്. അത്തരം പതിവ് ഈ വർഷവും തെറ്റിയിട്ടില്ല. ഓഗസ്റ്റ് മാസം ആദ്യ വാരം ആരംഭിച്ച ഓണാഘോഷങ്ങൾ സെപ്തംബർ മാസം അവസാനം വരെ നീളുകയാണ്.

ലിംകാ എന്ന സംഘടന മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം അൽപ്പം കൂടി വിപുലമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.  എല്ലാ മലയാളീ സുഹൃത്തുക്കളെയും ഈ വർഷത്തെ ഓണാഘോഷത്തിലേക്ക് പ്രസിഡന്റ് ലാലി കളപ്പുരക്കലും സെക്രട്ടറി തോമസ് ടി. ഉമ്മനും ട്രഷറർ ജയചന്ദ്രൻ രാമകൃഷ്ണനും സംയുക്തമായി ക്ഷണിക്കുകയാണ്.

ഓണാഘോഷങ്ങളുടെ ക്രമീകരണങ്ങൾക്കായി മറ്റു ചുമതലക്കാരായ വൈസ് പ്രസിഡന്റ്  ജോസ് തോമസ്,  ജോയിന്റ് സെക്രട്ടറി ജെസ്സി കാനാട്ട്, ജോയിന്റ് ട്രഷറർ ചെറിയാൻ പാലത്തറ എന്നിവരും, കമ്മറ്റി അംഗങ്ങളായ ബോബൻ തോട്ടം, ഈപ്പൻ കോട്ടുപള്ളി, പോൾ കൂള, ജെയിംസ് മാത്യു, ബേബി ഊരാളിൽ, ജോജോ തോമസ്, ജോസുകുട്ടി ജോസഫ്, തങ്കമ്മ ജോസഫ്, അജു ഉമ്മൻ, സിജു പുതുശ്ശേരി എന്നിവരും ദിവസങ്ങളായി അക്ഷീണം പ്രവർത്തിച്ചു വരികയാണ്. 

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രസിഡന്റ് - ലാലി കളപ്പുര 516-232-4819, സെക്രട്ടറി - തോമസ് ടി. ഉമ്മൻ 631-796-0064, ട്രഷറർ - ജയചന്ദ്രൻ രാമകൃഷ്ണൻ 631-455-0323, വൈസ് പ്രസിഡന്റ് - ജോസ് തോമസ് 631-241-5285, ജോയിന്റ് സെക്രട്ടറി - ജെസ്സി കാനാട്ട് 516-727-6815, ജോയിന്റ് ട്രഷറർ - ചെറിയാൻ പാലത്തറ 516-695-8737.

മാത്യുക്കുട്ടി ഈശോ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam