പി.ടി. പൗലോസിന്റെ നിര്യാണത്തിൽ ലാനയുടെ അനുശോചനം മീറ്റിംഗ് ജൂലായ് 20 തിങ്കളാഴ്ച

JULY 20, 2026, 8:41 AM

ന്യൂയോർക്ക്: പി.ടി. പൗലോസ് എന്ന അക്ഷരസ്‌നേഹിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമാകുന്നത് സത്യസന്ധനായ ഒരെഴുത്തുകാരനെയാണ്. അതോടൊപ്പംതന്നെ പ്രഗത്ഭനായ ഒരു നടനെയും, നാടക സംവിധായകനെയും ധീരനായ ഒരു പത്രപ്രവർത്തകനെയുമാണ്.

ജീവിതത്തിലും എഴുത്തിലും തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വത്തിനുടമയാണ് പി.ടി. തന്റെ എഴുത്തിലൂടെ അദ്ദേഹം സൗമ്യമായി കലഹിച്ചു, ശാന്തനായി ഗർജിച്ചു, തനിക്കു മുന്നിൽ കണ്ട അനീതികളോട് മുഖം നോക്കാതെ പ്രതികരിച്ചു.

അപ്രിയ സത്യങ്ങൾക്കു നേരെ വിരൽ ചൂണ്ടി. അപ്പോഴും ആരോടും പരിഭവിക്കാതെ, സൗഹൃദങ്ങളെ ചേർത്തു നിർത്തുന്നതിൽ ഈ എഴുത്തുകാരൻ ഏറെ ശ്രദ്ധിച്ചു. പി.ടി. പൗലോസ് എന്ന എഴുത്തുകാരനെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും ന്യൂയോർക്ക് സർഗ്ഗവേദിയുടെ ഒത്തുകൂടലുകളിലായിരുന്നു.

vachakam
vachakam
vachakam

സർഗ്ഗവേദിയുടെ പ്രവർത്തകരിൽ ഒരാളായ അദ്ദേഹം അവിടുത്തെ സജീവ സാന്നിധ്യമായിരുന്നു. ആരവങ്ങളില്ലാതെ, നിശബ്ധനായി, പി.ടി. തന്റെ റോളുകൾ ഏറ്റം ഭംഗിയായി ചെയ്തു. ലാനയുടെ മീറ്റിങ്ങുകളിലെ അദ്ദേഹത്തിന്റെ സൗമ്യസാന്നിദ്ധ്യവും ഉജ്ജ്വലമായ പ്രഭാഷണങ്ങളും നമുക്ക് പരിചിതമാണ്.

കഥകളും, നാടകങ്ങളും, ലേഖനങ്ങളുമായി 6 പുസ്തകങ്ങൾ രചിച്ച പി.ടി. പൗലോസ് പ്രഗത്ഭനായ ഒരു നടനും, നാടക സംവിധായകനും, പത്രപ്രവർത്തകനുമായിരുന്നു. തന്റെ സ്‌നേഹ സൗഹൃദങ്ങളെക്കുറിച്ചും നാടകത്തെക്കുറിച്ചും 25 വർഷത്തെ കൽക്കട്ട ജീവിതത്തെക്കുറിച്ചും  സംസാരിച്ച പൗലോസിന്റെ വാക്കുകൾക്ക് ആഴവും വ്യാപ്തിയും വാചാലതയും ഏറെയായിരുന്നു. 

നൊമ്പരപ്പെടുത്തുന്ന ജീവിതാനുഭങ്ങളെക്കുറിച്ചും നാടകീയ സമാനമായ ജീവിതത്തെക്കുറിച്ചും  വിവരിക്കുമ്പോൾ ഈ  മനുഷ്യൻ  ഒരു  അസാമാന്യമായ  താപസ്സ നിസ്സംഗതയും കൈവരിച്ചിരുന്നു.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) മെമ്പറും സജീവ പ്രവർത്തകനും ആയിരുന്ന പ്രിയ പൗലോസിന്റെ നിര്യാണത്തിൽ ലാനയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. 

vachakam
vachakam
vachakam

പി.ടി. പൗലോസിന്റെ കുടുംബാംഗങ്ങളുടെ വേദനയിൽ ലാനാ കുടുംബാംഗങ്ങളും പങ്കുചേരുന്നു.

അദ്ദേഹത്തോടുള്ള ആദര സൂചകമായി അനുശോചന മീറ്റിംഗ് ജൂലായ് 20 തിങ്കളാഴ്ച വൈകിട്ട് 8PM CST/ 9PM EST സൂം വഴി കൂടുന്നു. എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

സൂം മീറ്റിംഗ് ഐ.ഡി. 880 4102 2780.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾ ലാന പ്രസിഡന്റ് ശാമുവേൽ യോഹന്നാനിൽ നിന്നും (+1-214-435-0124) ലഭിക്കും.

നിർമല ജോസഫ്,  +1-347-204-0062

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam