ലാനയുടെ പുസ്തക ചർച്ച ഇന്ന് വിനോദ് കൃഷ്ണയുടെ 'ലീക്ക് 86'

APRIL 24, 2026, 10:33 PM

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) സംഘടിപ്പിക്കുന്ന സാഹിത്യ ചർച്ച ഇന്ന് (ഏപ്രിൽ 25 ശനിയാഴ്ച) നടക്കും. പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണയുടെ ഡി.സി. ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോവൽ 'ലീക്ക് 86' ആണ് ചർച്ച ചെയ്യപ്പെടുന്നത്.

എൺപതുകളിലെ കേരളീയ സാമൂഹ്യ ജീവിതം ക്രിയാത്മകമായി ആവിഷ്‌കരിക്കുന്ന കൃതിയാണിത്. നൈതികതയുള്ള മനുഷൃരും അധികാരഭ്രാന്തും തമ്മിലുള്ള കലഹം മിത്തും യഥാർത്ഥ്യവും ഇടകലർത്തി പൊള്ളിക്കുന്ന അനുഭവമാക്കുന്നു. നിലവിലെ നോവൽ സങ്കല്പങ്ങളെ അട്ടിമറിക്കുന്ന അഖ്യാനമാണ് ഈ നോവലിനുള്ളത്.

സങ്കടങ്ങൾ അല്ല നിസ്സഹായയാണ് മനുഷ്യന്റെ സ്ഥായിഭാവം എന്ന് സ്ഥാപിക്കുന്ന രചനയാണിത്. മലയാളത്തിലെ ലക്ഷണമൊത്ത കോൺസ്പിറസി തിയറി നോവലാണിത്. ശനിയാഴ്ച രാവിലെ 10 മണിക്ക് (CST) സൂം (Zoom) പ്ലാറ്റ്‌ഫോമിലാണ് സമ്മേളനം നടക്കുന്നത്.

vachakam
vachakam
vachakam

വായനക്കാരനും നിരൂപകനുമായ ശ്രീ. അഭിലാഷ് ചിറ്റത്തുക്കാട്ടിൽ നോവൽ പരിചയപ്പെടുത്തി സംസാരിക്കും. തുടർന്ന് നടക്കുന്ന സംവാദത്തിൽ നോവലിസ്റ്റ് വിനോദ് കൃഷ്ണ നേരിട്ട് പങ്കെടുത്ത് എഴുത്തനുഭവം പങ്കുവയ്ക്കുകയും, വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.

പ്രമേയത്തിലും അവതരണത്തിലും പുതുമയാർന്ന ഈ കൃതിയെക്കുറിച്ച് കൂടുതൽ അറിയുവാനും ചർച്ചകളിൽ സജീവമായി പങ്കെടുക്കാനും  എല്ലാ സാഹിത്യപ്രേമികളെയും ക്ഷണിക്കുന്നതായി ലാന ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ 214-435-0124 സാമുവേൽ പനവേലി (പ്രസിഡന്റ്), 347-204-0062 നിർമ്മല ജോസഫ് (മാലിനി) (സെക്രട്ടറി), 469-274-6501 ഷാജു ജോൺ (പ്രോഗ്രാം കമ്മറ്റി ചെയർമാൻ) എന്നിവരിൽ നിന്നും ലഭിക്കും

vachakam
vachakam
vachakam

Zoom Meting ID: 831 2865 6132

സമയം: 2026 ഏപ്രിൽ 25 ശനിയാഴ്ച 10:00 AM CST

ബാജി ഓടംവേലി, ഡാലസ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam