കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആദ്യ യുഎസ് സന്ദർശനം, ഷിക്കാഗോയിൽ ഉജ്ജ്വല വരവേൽപ്പ് ജനുവരി 1ന്

DECEMBER 31, 2023, 12:32 AM

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ നേതാവ്, കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി) ആരാധ്യനായ പ്രസിഡന്റ് കെ.സുധാകരൻ എം.പി സ്വകാര്യ  സന്ദർശനാർഥം അമേരിക്കയിൽ എത്തുന്നു. ജനുവരി 1നു ഷിക്കാഗോയിൽ എത്തി ചേരുന്ന കെ. സുധാകരൻ 16 വരെ അമേരിക്കയിൽ ഉണ്ടായിരിയ്ക്കും.

കെ.പി.സി.സിയുടെ പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി. യു.എസ്.എ)യുടെ നേതൃത്വത്തിൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സ്വീകരണ സമ്മേളനം സംഘടിപ്പിക്കുന്നത്.
രാവിലെ ഷിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന കെ.സുധാകരൻ എംപിയെ  വിവിധ സംഘടനാ, സാമൂഹ്യ, സാംസ്‌കാരിക  നേതാക്കൾ തുടങ്ങിയവർ സ്വീകരിക്കും.

ജനുവരി 1 നു തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ഷിക്കാഗോയിൽ ഡെസ്‌പ്ലൈൻസിലുള്ള ക്‌നാനായ സെന്ററിൽ വച്ചാണ് സ്വീകരണ സമ്മേളനം (1800 E Oakton St Des Plaines IL 60018)
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) യുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിലേക്ക് കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ  അറിയിച്ചു.

vachakam
vachakam
vachakam

സമ്മേളനത്തിൽ ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി തുടങ്ങിവരും മറ്റു സാമൂഹ്യ സാംസ്‌കാരിക സാമുദായിക രാഷ്ട്രീയ സംഘടനാ നേതാക്കളും സംബന്ധിയ്ക്കും.
ഏവരെയും സമ്മളനത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്ക്: ഗ്ലാഡ്‌സൺ വർഗീസ് (ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ്)  847-648-3300, ലൂയി ഷിക്കാഗോ (ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ്) 312-810-5275, സിനു പാലക്കാത്തടം (ഷിക്കാഗോ ചാപ്റ്റർ സെക്രട്ടറി)   847-529-4607

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam