വാഷിംഗ്ടണ്‍: ഇന്ത്യ പാകിസ്ഥാനുമായി യുദ്ധം ചെയ്താല്‍ രാജ്യത്തിനുവേണ്ടി പോരാടരുതെന്ന് ഖാലിസ്ഥാന്‍ വിഘടനവാദിയായ ഗുര്‍പട്വന്ത് സിംഗ് പന്നു ഇന്ത്യന്‍ സൈന്യത്തിലെ സിഖ് സൈനികരോട് ആഹ്വാനം ചെയ്തു. യുദ്ധമുണ്ടായാല്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭാഗത്തുള്ള പഞ്ചാബികള്‍ പാകിസ്ഥാന്‍ സൈന്യത്തിന് സദ്യ നല്‍കുമെന്ന് 'സിഖ്‌സ് ഫോര്‍ ജസ്റ്റിസ്' നേതാവ് അവകാശപ്പെട്ടു.
'ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍, അത് ഇന്ത്യയുടെയും മോദിയുടെയും അവസാന യുദ്ധമായിരിക്കും. ഇന്ത്യന്‍ ഭാഗത്തുള്ള പഞ്ചാബികള്‍ പാകിസ്ഥാന്‍ സൈന്യത്തിന് വേണ്ടി ലങ്കാര്‍ സേവനം നല്‍കും,' പന്നു വീഡിയോ സന്ദേശത്തില്‍ പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാന്‍ ശത്രുവല്ല, മറിച്ച് പഞ്ചാബിനെ മോചിപ്പിച്ചുകഴിഞ്ഞാല്‍ നമ്മുടെ അയല്‍ക്കാരനായ സൗഹൃദ രാഷ്ട്രമാണെന്നും പന്നു പറഞ്ഞു.
'നരേന്ദ്ര മോദിയുടെ ദേശവിരുദ്ധ യുദ്ധത്തോട് നോ പറയേണ്ട സമയമാണിത്. പാകിസ്ഥാനെതിരെ യുദ്ധം ചെയ്യരുത്. പാകിസ്ഥാന്‍ നിങ്ങളുടെ ശത്രുവല്ല. പാകിസ്ഥാന്‍ സിഖ് ജനതയ്ക്കും ഖാലിസ്ഥാനും സൗഹൃദ രാജ്യമായിരിക്കും. പഞ്ചാബിനെ മോചിപ്പിച്ചുകഴിഞ്ഞാല്‍ പാകിസ്ഥാന്‍ നമ്മുടെ അയല്‍ക്കാരനാകും,' ഇന്ത്യാ വിരുദ്ധനായ വിഘടനവാദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്