ഡാലസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച് നടന്നു. സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരും വായനക്കാരും സജീവമായി പങ്കെടുത്തു.
അംഗങ്ങളുടെ കഥാകവിതാ അവതരണങ്ങൾ, പുസ്തക പരിചയം, സമകാലിക സാഹിത്യ വിഷയങ്ങളിലുള്ള ചർച്ചകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
റോസമ്മ ജോർജ്ജ്, സാറ ചെറിയാൻ, സന്തോഷ് പിള്ള, ഷാജു ജോൺ, ശാമുവേൽ യോഹന്നാൻ, സി. വി. ജോർജ്ജ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
കെ.എൽ.എസ്. ലൈബ്രറിയുടെ കൈമാറി വായിക്കാം എന്ന പദ്ധതിയുടെ ഭാഗമായി പുസ്തക വിതരണവും നടന്നു. വായിച്ച പുസ്തകങ്ങൾക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനയിലും എഴുത്തിലും താൽപ്പര്യമുള്ളവരെ ഏകോപിപ്പിക്കുന്നതിനായി സൊസൈറ്റിയുടെ പുതിയ മെമ്പർഷിപ്പ് ക്യാമ്പയിനും ചടങ്ങിൽ പുരോഗമിച്ചു.
സാഹിത്യ താൽപ്പര്യമുള്ള ഏവരും വരും മാസങ്ങളിലും ഇത്തരം സംഗമങ്ങളിൽ പങ്കുചേരണമെന്ന് സെക്രട്ടറി ബാജി ഓടംവേലി അറിയിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പെസഹ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക