ഷിക്കാഗോ: കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ലൂക്കാച്ചൻ & അല്ലി ടീച്ചർ ചെമ്മാച്ചേൽ ദമ്പതികളുടെ ഓർമ്മയ്ക്കായി ചെമ്മാച്ചേൽ കുടുംബാംഗങ്ങൾ സ്‌പോൺസർ ചെയ്തു ഏർപ്പെടുത്തിയിരിക്കുന്ന 2025 ലെ വിദ്യാഭ്യാസ പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
2025 ൽ ഹൈസ്‌കൂൾതലത്തിൽ മികച്ച മാർക്കോടു കൂടി വിജയം കരസ്ഥമാക്കിയ വ്യക്തിക്കായിരിക്കും പുരസ്‌കാരം നൽകുന്നത്. അപേക്ഷകർ 2025 വർഷത്തിൽ ഇല്ലിനോയി സംസ്ഥാനത്തു നിന്നും ഗ്രാഡവേറ്റ് ചെയ്തതും SAT, ACT എന്നിവയിൽ മികച്ച സ്‌കോറുകൾ കരസ്ഥമാക്കിയവരും ആയിരിക്കണം.
അപേക്ഷകരിൽ മികച്ച സ്‌കോറുകൾ കരസ്ഥമാക്കിയ ഒരു ജേതാവിനെ ജൂറി അംഗങ്ങൾ തിരഞ്ഞെടുക്കുന്നതും അവർക്ക് തമ്പിച്ചൻ ചെമ്മാച്ചേൽ 500 ഡോളർ ക്യാഷും ലൂക്കാച്ചൻ & അല്ലി ടീച്ചർ ചെമ്മാച്ചേൽ ദമ്പതികളുടെ ഓർമ്മക്കായി നിർമ്മിച്ച എവർ റോളിങ്ങ് ഫലകവും നൽകുന്നതാണ്. ജൂറി അംഗങ്ങളുടെ തീരുമാനം അന്തിമമായിരിക്കും.
അപേക്ഷകർ കെ.എ.സി, കെ.സിസി.സി അംഗങ്ങളുടെ മക്കളോ, കെ.എ.സി, കെ.സി.സി.സി സംഘടനകളുടെ അഭ്യുദയ കംഷികളുടെയോ മക്കൾ ആയിരിക്കണം. കെ.എ.സി, കെ.സി.സി.സി സംഘടനകളുടെ പ്രവർത്തനങ്ങളിലെ ഭാഗഭാഗിത്വം അഡീഷണൽ പ്ലസ് മാർക്ക് നേടുന്നതിന് സഹായിക്കും.
സമ്മാനദാനം 2025 ഡിസംബർ 27-ാംതീയതി വൈകുന്നേരം ഡൗണെഴ്‌സ് ഗ്രോവിലുള്ള അക്ഷയന ബാങ്കറ്റ് ഹാളിൽ വച്ച് കെ.എ.സി, കെ.സി.സി.സി ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള യോഗത്തിൽ വച്ച് നൽകുന്നതായിരിക്കും.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20, 2025 ആയിരിക്കും. അപേക്ഷകൾ കെ.എ.സി എഡ്യക്കേഷൻ അവാർഡ് കമ്മിറ്റി കൺവീനർ സന്തോഷ് അഗസ്റ്റിൻ സി.പി.എയ്ക്
[email protected] എന്ന ഇമെയിലിൽ അയച്ചു കൊടുക്കാവുന്നതാണ്. അവാർഡ് കമ്മിറ്റി കോകൺവീനർ ആയി സ്റ്റാൻലി ജോസഫ് പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും, വിശദമായ നിബന്ധനകൾക്കും പ്രസിഡന്റ് ആന്റോ കവലയ്ക്കൽ, സെക്രട്ടറി സിബി പാത്തിക്കൽ, കൺവീനർ സന്തോഷ് അഗസ്റ്റിൻ സി.പി.എ., കോ-കൺവീനർ സ്റ്റാൻലി ജോസഫ്എന്നിവരുമായി [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
