ന്യൂയോർക്ക്: ജോയി ഇട്ടനെ മൂന്നാം തവണയും ലോക കേരളാ സഭ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടു. പ്രവാസി മലയാളികളുടെ ശബ്ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുമ്പോൾ, 125 രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ പങ്കെടുക്കുന്നു. ലോക മലയാളികളുടെ ഏകീകരണം കൂടിയാണ് ഇതിലൂടെ ഗവൺമെന്റ് കാണുന്നത്.
2026 ജനുവരി 29ന് വൈകിട്ട് 6 മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രവാസി സമൂഹത്തെ കൂടെ ഭരണനിർവ്വഹണത്തിലും വികസന പ്രക്രിയയിലും സജീവമായി പങ്കാളിയാക്കുന്നതിൽ കേരള ഗവൺമെന്റ് നടപ്പാക്കിയ ലോക കേരള സഭ എന്ന ആശയം പ്രവാസ സമൂഹത്തിൽ വളരെ അധികം മാറ്റങ്ങൾ വരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കുകയും ചർച്ചകൾ നയിക്കപ്പെടുകയും ചെയ്തു.
അമേരിക്കൻ മലയാളീ സമൂഹത്തിലെ നിറസാന്നിദ്യമായ ജോയി ഇട്ടൻ, ഫൊക്കാനയുടെ സന്തത സഹചാരികുടിയായ അദ്ദേഹം മുൻ എക്‌സി. വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും ഈ കഴിഞ്ഞ കേരളാ കൺവെൻഷന്റെ കൺവെൻഷൻ ചെയർ ആയും പ്രവർത്തിച്ചു. ഈ കഴിഞ്ഞ വർഷത്തെ ഫൊക്കാന കേരളാ കൺവെൻഷൻ ഒരു ചരിത്ര വിജയമാക്കിയതിലും ജോയി ഇട്ടന്റെ നേതൃത്വപാടവമാണ്.
അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളിൽ നിർണായക സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ജോയി ഇട്ടൻ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ രണ്ട് ടേം പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ ന്യൂയോർക്ക് ചാപ്ടർ പ്രസിഡന്റും,യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗൺസിൽ മെമ്പർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തിത്വമാണ്. ജോയി ഇട്ടന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അമേരിക്കൻ മലയാളീ സമൂഹത്തിന് സുപരിചിതമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
