ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടാനുള്ള ബിൽ അടുത്ത ആഴ്ച ഹൗസിൽ വോട്ടെടുപ്പിന് കൊണ്ടുവരുമെന്ന് വ്യക്തമാക്കി അമേരിക്കൻ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ. ബുധനാഴ്ച ആണ് പത്രപ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഈ നീക്കം റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസ്സിയും ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്നയും ചേർന്ന് ആരംഭിച്ച ഒരു സംയുക്ത ശ്രമത്തിന്റെ ഭാഗമാണ്. അവർ ഡിസ്ചാർജ് പിറ്റിഷൻ എന്ന പ്രക്രിയയിലൂടെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനെ എപ്സ്റ്റീൻ കേസിലെ മുഴുവൻ ഫയലുകളും പുറത്തുവിടുന്നത് നിർബന്ധിതമാക്കാൻ ആണ് ശ്രമിക്കുന്നത്.
പുതുതായി സ്ഥാനമേറ്റ ഡെമോക്രാറ്റിക് പ്രതിനിധി അഡെലിറ്റ ഗ്രിജാൽവ, ബുധനാഴ്ച പിറ്റിഷനിൽ ഒപ്പുവെച്ചതോടെ ആവശ്യമായ 218 ഒപ്പുകളുടെ ഭൂരിപക്ഷം ലഭിച്ചു, അതിനാൽ ഹൗസ് വോട്ടെടുപ്പ് അനിവാര്യമാകും.
അതേസമയം ബുധനാഴ്ച വൈറ്റ് ഹൗസ്, ഡെമോക്രാറ്റുകൾ പുറത്തുവിട്ട എപ്സ്റ്റീൻ ഇമെയിലുകളെ തള്ളി. ആ ഇമെയിലുകളിൽ ഒന്നിൽ എപ്സ്റ്റീൻ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ വീട്ടിൽ “മണിക്കൂറുകൾ ചെലവഴിച്ചുവെന്ന്” എഴുതിയിരുന്നു.
“ഡെമോക്രാറ്റുകൾ എപ്സ്റ്റീൻ വിഷയത്തെ വീണ്ടും ഉന്നയിക്കുന്നത് അവരുടെ പരാജയങ്ങൾ മറയ്ക്കാനാണ്. ഷട്ട്ഡൗൺ അടക്കം മറ്റു വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇവരുടെ ശ്രമം. ബുദ്ധിമാനായ റിപ്പബ്ലിക്കനുകൾ ആ വലയത്തിൽ വീഴരുത്” എന്നാണ് വിഷയത്തിൽ ട്രംപ് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
