ജോബി ഊരാളിൽ 16-ാമത് കെ.സി.സി.എൻ.എ.  കൺവൻഷൻ ചെയർപേഴ്‌സൺ

OCTOBER 20, 2025, 10:44 PM

ടാമ്പാ, ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയിലെ ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെൻറ്ററിൽ 2026 ആഗസ്റ്റ് 6 മുതൽ 10 വരെ നടക്കുന്ന 16-ാമത്  കെ.സി.സി.എൻ.എ നാഷണൽ കൺവെൻഷൻ ചെയർപേഴ്‌സണായി ജോബി ഊരാളിലിനെ തിരഞ്ഞെടുത്തായി ആതിഥേയ യൂണിറ്റുകളിലൊന്നായ ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്‌ളോറിഡ (കെ.സി.സി.സി.എഫ് - താമ്പ) എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്കു വേണ്ടി പ്രസിഡന്റ്  ജയ്‌മോൾ മൂശാരിപ്പറമ്പിൽ അറിയിച്ചു.

കെ.സി.സി.സി.എഫ് താമ്പ യൂണിറ്റിലെ സജീവ മെമ്പറായ ജോബി ഊരാളിൽ കെ.സി.സി.എൻ.എ. യുടെ ടാമ്പാ റീജിണൽ വൈസ് പ്രസിഡന്റാണ്. താമ്പ യൂണിറ്റിൽ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചിട്ടുള്ള ജോബി തന്റെ സജീവ പങ്കാളിത്തം വഴി നിരവധി വലിയ പരിപാടികൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. കെ.സി.സി.എൻ.എ നാഷണൽ കൗൺസിലിൽ പല ടേമുകളിൽ ടാമ്പാ യൂണിറ്റിനെ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്.

ഫ്‌ളോറിഡയിലെ മലയാളി സമൂഹത്തിലെ ഒരു നിറ സാന്നിധ്യമായ ജോബി ഊരാളിൽ ഒരു പ്രമുഖ സംഘാടകൻ കൂടിയാണ്. ഇത്രയും മഹത്തായ ഒരു ക്‌നാനായ കൺവെൻഷൻ ഏകോപിപ്പിക്കുന്നതിനുള്ള ജോബി ഊരാളിലിന്റെ കഴിവുകളിലും സംഘാടക വൈദഗ്ധ്യത്തിലും ഞങ്ങൾക്ക് തികഞ്ഞ വിശ്വാസമുണ്ട്. ഈ കൺവെൻഷന് നേതൃത്വം നൽകാനുള്ള ശരിയായ വ്യക്തി ജോബി ഊരാളിലാണ്,

vachakam
vachakam
vachakam

അദ്ദേഹത്തിന്റെ ലോജിസ്റ്റിക്കൽ കൈകാര്യം ചെയ്യലും പരിപാടിയുടെ സംഘാടന വൈവിധ്യവും ഭാവിയിലെ ക്‌നാനായ കൺവെൻഷനുകളുടെ ഒരു രൂപരേഖയായിരിക്കുമെന്ന് കെ.സി.സി.എൻ.എ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും കെ.സി.സി.സി.എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചൂണ്ടിക്കാട്ടി.

കെ.സി.സി.സി.എഫ്  താമ്പ യൂണിറ്റിനോടൊപ്പം 16-ാമത്  കെ.സി.സി.എൻ.എ. നാഷണൽ കൺവെൻഷന് ആഥിതേയത്ത്വം വഹിക്കുന്നത് മയാമി (കെ.സി.എ.എസ്.എഫ്) യൂണിറ്റാണ്.

ബൈജു ആലപ്പാട്ട്, കെ.സി.സി.എൻ.എ പി.ആർ.ഒ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam