ഡാലസിൽ രാജ്യാന്തര 56 ചീട്ടുകളി മത്സരം: ഒന്നാം സമ്മാനം 4500 ഡോളർ; 85ലേറെ ടീമുകൾ അണിനിരക്കും

AUGUST 25, 2026, 9:52 AM

ഡാലസ്: ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ഏറ്റവും വലിയ സാംസ്‌കാരികസൗഹൃദ കൂട്ടായ്മയായ രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന്റെ 27-ാമത് എഡിഷന് ഡാലസ് വേദിയാകുന്നു. ഡാലസ് ക്രിസ്റ്റ് ദി കിംഗ് ക്‌നാനായ പള്ളി പാരീഷ് ഹാളിൽ (13565 Webb Chapel Rd, Farmers Branch, TX) വെച്ച് സെപ്തംബർ 18 മുതൽ 20 വരെയാണ് മത്സരങ്ങൾ അങ്ങേറുന്നത്.

4500 ഡോളറിന്റെ (ഏകദേശം 3.75 ലക്ഷത്തിലേറെ രൂപ) ഒന്നാം സമ്മാനവും ആകർഷകമായ ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം നേടുന്ന ടീമിന് 3000 ഡോളറും, മൂന്നാം സമ്മാനമായി 2250 ഡോളറും (കിയാ ഇമ്പോർട്‌സ് സ്‌പോൺസർ ചെയ്യുന്നത്), നാലാം സമ്മാനമായി 1500 ഡോളറും (ജോസഫ് മുല്ലപ്പള്ളിൽ സ്‌പോൺസർ ചെയ്യുന്നത്) നൽകും.


vachakam
vachakam
vachakam

തുടക്കം 16 ടീമുകളിൽ നിന്ന്; ഇന്ന് 85ലേറെ സംഘങ്ങൾ 1999ൽ ഡിട്രോയിറ്റിൽ വെറും 16 ടീമുകളുമായി ആരംഭിച്ച ഈ ബൗദ്ധിക വിനോദ മത്സരം, 26 വർഷങ്ങൾ പിന്നിടുമ്പോൾ 85ലധികം ടീമുകൾ പങ്കെടുക്കുന്ന വൻ മാമാങ്കമായി വളർന്നു കഴിഞ്ഞു. അമേരിക്കയിലെ
ന്യൂയോർക്ക്, ന്യൂജേഴ്‌സി, ഷിക്കാഗോ, ഹൂസ്റ്റൺ, ഫ്‌ളോറിഡ, കാലിഫോർണിയ ഉൾപ്പെടെ കാനഡ, ദുബായ്, ജർമ്മനി, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ കളിക്കാരും മത്സരത്തിൽ മാറ്റുരയ്ക്കും.

യൂറോപ്യൻ ചീട്ടുകളിയായ 'യാസ് ' വിഭാഗത്തിൽപ്പെടുന്നതും കേരളീയർക്കിടയിൽ ഏറെ ജനപ്രിയവുമായ '56' , കളിയിലെ തന്ത്രങ്ങളും വേഗത്തിലുള്ള തീരുമാനങ്ങളും ഏകാഗ്രതയും കൊണ്ട് ശ്രദ്ധേയമായ ഒരു ബൗദ്ധിക വിനോദമാണ്. പ്രവാസി മലയാളി സംഘടനകൾ തമ്മിലുള്ള സൗഹൃദം പുതുക്കാനും ആശയവിനിമയം സാധ്യമാക്കാനുമാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്. സെപ്തംബർ 17 വ്യാഴാഴ്ച നടക്കുന്ന 'മീറ്റ് ആന്റ് ഗ്രീറ്റ് ' ചടങ്ങോടെയാണ് ടൂർണമെന്റിന് ഔദ്യോഗിക തുടക്കമാകുന്നത്.

വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ഡാലസ്/ഫോർട്ട് വർത്ത് , ഡാലസ് ലവ് ഫീൽഡ് എയർപോർട്ടുകളിൽ നിന്ന് 15 മിനിറ്റ് മാത്രം അകലെയാണ് മത്സവേദി. പങ്കെടുക്കാൻ എത്തുന്നവർക്കായി ഹോളിഡേ ഇൻ എക്‌സ്പ്രസ്, കാൻഡിൽവുഡ് സ്യൂട്ട്‌സ്, ഹാംപ്ടൺ ഇൻ തുടങ്ങിയ ഹോട്ടലുകളിൽ സ്‌പെഷ്യൽ ഡിസ്‌കൗണ്ട്ഡ് നിരക്ക് ലഭ്യമാക്കിയിട്ടുണ്ട് എന്ന് സംഘാടസമിതിക്കുവേണ്ടി ഷിബു ജെയിംസ് അറിയിച്ചു.

vachakam
vachakam
vachakam

ടൂർണമെന്റിലേക്കുള്ള ടീമുകളുടെ രജിസ്‌ട്രേഷൻ ഇപ്പോഴും തുടരുകയാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് ഒഫീഷ്യൽ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഓർഗനൈസിംഗ് കമ്മിറ്റി ഭാരവാഹികൾ:

ഡാളസ് ടൂർണമെന്റ് കോഓർഡിനേറ്റർമാർ: ഷിബു ജെയിംസ് (ടൂർണമെന്റ് കോർഡിനേറ്റർ 469-774-3339), ഷാജി പഴുക്കായിൽ (ചെയർപേഴ്‌സൺ 972-768-1454).

vachakam
vachakam
vachakam

ദേശീയ കോഓർഡിനേറ്റർമാർ: മാത്യു ചെരുവിൽ (ചെയർപേഴ്‌സൺ, ഡിട്രോയിറ്റ് 586-206-6164),
കുര്യൻ നെല്ലാമറ്റം (വൈസ് ചെയർമാൻ, ഷിക്കാഗോ 630-664-9405), സാം ജെ. മാത്യു (കാനഡ), രാജൻ മാത്യു (ഡാളസ് 469-855-2733), നിതിൻ ഈപ്പൻ (കണക്റ്റിക്കട്ട്), സാബു സ്‌കറിയ (ഫിലഡൽഫിയ).

ദേശീയ സാങ്കേതികവിഭാഗം കോഓർഡിനേറ്റർമാർ: ബിനോയ് ശങ്കരത്ത് (വാഷിംഗ്ടൺ ഡി.സി 703- 98-11268), ആൽവിൻ ഷിക്കോർ (ഷിക്കാഗോ 630-274-5423).

ഗെയിം കൺട്രോൾ കമ്മീഷൻ: ജോർജ്ജ് വന്നി നിലം (മിഷിഗൺ), കുര്യൻ തൊട്ടിച്ചിറ (ഇല്ലിനോയ്‌സ്), സുനിൽ നൈനാൻ (കാനഡ).

റൂൾസ് കോഓർഡിനേറ്റർമാർ: മാത്യു ചെരുവിൽ (മിഷിഗൺ), സാബു സ്‌കറിയ (പെൻസിൽവാനിയ), ജോസഫ് മുല്ലപ്പള്ളിൽ (ഇല്ലിനോയ്‌സ്).

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി വെബ്‌സൈറ്റ് സന്ദർശിക്കുക: www.56international.com

മാർട്ടിൻ വിലങ്ങോലിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam