ഇന്ത്യ-യുഎസ് ബന്ധം എക്കാലത്തെയും ശക്തമായ ഘട്ടത്തില്‍: 80-ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസകളുമായി മാര്‍ക്കോ റൂബിയോ

AUGUST 15, 2026, 7:52 AM

വാഷിങ്ടണ്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യ-അമേരിക്ക ബന്ധം മുമ്പെങ്ങുമില്ലാത്തവിധം ആഴത്തിലുള്ളതും ശക്തവുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അമേരിക്കന്‍ ഐക്യനാടുകളുടെയും ജനങ്ങളുടെയും പേരില്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള മികച്ച വ്യക്തിബന്ധവും സവിശേഷമായ സൗഹൃദവുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം പുതിയ ഉയരങ്ങളിലെത്തിച്ചതെന്ന് പ്രസ്താവനയില്‍ സ്റ്റേറ്റ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഈ ശക്തമായ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും മുന്നേറ്റത്തിന് മാത്രമല്ല, വിശാലമായ ഇന്ത്യന്‍ മഹാസമുദ്ര മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സമൃദ്ധിക്കും അത്യന്താപേക്ഷിതമാണ്.

പ്രതിരോധം, ഊര്‍ജ്ജ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബഹിരാകാശം, നിര്‍ണായക ധാതു ശേഖരം, വാണിജ്യം തുടങ്ങി സമസ്ത മേഖലകളിലും ഇന്ത്യയും അമേരിക്കയും തമ്മില്‍ വളര്‍ന്നുവരുന്ന പങ്കാളിത്തത്തെ റൂബിയോ എടുത്തുപറഞ്ഞു. വരും നാളുകളില്‍ ഇരു രാജ്യങ്ങളും കൈകോര്‍ത്ത് കെട്ടിപ്പടുക്കുന്ന തിളക്കമാര്‍ന്ന ഭാവിയെ പ്രതീക്ഷയോടെയാണ് യുഎസ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam