ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷൻ നടത്തിയ മറിയമ്മ പിള്ള മെമ്മോറിയൽ സൂപ്പർ കപ്പ് മത്സരത്തിൽ ടൊറന്റോ സ്പൈക്കേഴ്സ് ടീം ജേതാക്കളായി. ന്യൂയോർക്ക് ചലഞ്ചേഴ്സുമായി ഏറ്റുമുട്ടിയാണ് ടൊറന്റോ സ്പൈക്കേഴ്സ് വിജയശ്രീലാളിതരായത്. രാവിലെ 8 മണിക്ക് തന്നെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കാനഡയിൽ നിന്നുമുള്ള ചെറുപ്പക്കാരുടെ സോക്കർ ടീമുകൾ അണിനിരന്ന് കഴിഞ്ഞിരുന്നു.
ഹൂസ്റ്റൺ യൂണൈറ്റഡ്, ഷിക്കാഗോ മലയാളി എഫ്.ഡി, വാക്കീഗൺ യെങ്ങ്ബോയിസ്, ഫില്ലി ആർസിണൽ, മെറിലാഡ് സ്ട്രൈക്കേഴ്സ്, ഷിക്കാഗോ ചലഞ്ചേഴ്സ്, ന്യൂയോർക്ക് ചലഞ്ചേഴ്സ്, ടൊറന്റോ സ്പൈക്കേഴ്സ് എന്നീ എട്ടു ടീമുകളാണ് മാറ്റുരക്കാൻ ഷിക്കാഗോയുടെ മണ്ണിൽ ആഗതരായത്. ഉച്ചയ്ക്ക് 12 മണിക്ക് പ്രസിഡന്റ് ജോയി ഇൻഡിക്കുഴി ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു.
തദവസരത്തിൽ മുഖ്യ സ്പോൺസറായ ചന്ദ്രൻപിള്ളയും ഐ.എം.എ ഭാരവാഹികളായ ജോർജ് പണിക്കർ, അനിൽപിള്ള, പ്രിജീൽ അലക്സാണ്ടർ, ഷാനി എബ്രഹാം, സ്റ്റീഫൻ ചൊള്ളമ്പേൽ, ലിൻസ് ജോസഫ്, ജോസി കുരിശിങ്കൽ, ജോർജ് മാത്യു, സിബു മാത്യു, വർക്കി ശാമുവേൽ, പ്രവീൺ തോമസ്, സാം തോമസ്, സാം ജോർജ്, സാമു തോമസ്, ലിനു ജോസഫ് എന്നിവരും മറ്റു സ്പോസർമാരായ ജേയ്ബു കുളങ്ങര, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, അറ്റോർണി സ്റ്റീവ് കിഫേയിസ്, ഷിജോ മുല്ലപ്പള്ളി, കൈരളി ഫുഡ്സ്, സണ്ണി ഈറോറിക്കൽ തുടങ്ങിയ ഒരു വൻനിര സ്പോൺസർമാരും ഈ ടൂർണമെന്റിന് നേതൃത്വമേകാൻ സന്നിഹിതരായിരുന്നു.
ഷിക്കാഗോയിലെ ഏത് പരിപാടിയിലും കാണികളെ
ഉദ്യോഗഭരിതരാക്കി മുൾമുനയിൽ നിർത്തുന്ന സജി പൂതൃക്കയിൽ തന്റെ റണ്ണിംഗ്
കമന്ററികൾക്കൊണ്ട് കാണികളെ ആവേശഭരിതരാക്കി.
മെഡിക്കൽ ടീമിന് വേണ്ടി ലിസി പീറ്റർ ഇൻഡിക്കുഴിയും ബഞ്ചമിൻ തോമസും സ്തുത്യർഹമായ സേവനം നൽകി.
വൈകുന്നേരം 6മണിക്ക് നടന്ന സമ്മാനദാന ചടങ്ങിൽ ഒന്നാം സമ്മാനമായ മറിയമ്മപിള്ള മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 1000 ഡോളർ ക്യാഷ് പ്രൈസും ഐ.എം.എ മുൻ ട്രഷററായ ചന്ദ്രൻപിള്ള നൽകി.
രണ്ടാം സമ്മാനമായ 500 ഡോളർ ക്യാഷ്
പ്രൈസും പീറ്റർ ഇൻഡിക്കുഴി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും സംഘടന
പ്രസിഡന്റ് ജോയി ഇൻഡിക്കുഴി നൽകുകയുണ്ടായി.
ചെറുപ്പക്കാർക്ക് ഏറെ അവസരമൊരുക്കുന്ന ഐ.എം.എ കഴിഞ്ഞ 35 വർഷമായി കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്.
ഐ.എം.എയുടെ സോക്കർ ടൂർണമെന്റിന് പിന്തുണയുമായി ഷിക്കാഗോയിലെ വിവിധ സംഘടനാ നേതാക്കളായ ജോസ് മണക്കാട്ട്, പീറ്റർ കുളങ്ങര, സിറിയക് പുത്തൻപുര, സാബു അച്ചേട്ട്, മനോജ് അച്ചേട്ട്, സൈമൺ ചക്കാലപ്പടവിൽ, ആന്റോ കവലക്കൽ, ജയിംസ് പുത്തൻപുര, ജിസ്മോൻ, വിൽസൺ ഊഴത്തിൽ തുടങ്ങി ഒരു വൻനിരയും സന്നിഹിതരായിരുന്നു.
ജോർജ് പണിക്കർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
