വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും എപ്പോഴും സുഹൃത്തുക്കളായിരിക്കുമെന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ 'ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല' എന്നും ട്രംപ് ഉറപ്പിച്ചു പറഞ്ഞു.
എന്നാല്‍, സമീപകാലത്ത് മോദി എടുത്ത ചില നിലപാടുകളില്‍ തനിക്ക് അതൃപ്തി ഉള്ളതായും ട്രംപ് വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണോ?" എന്ന എഎൻഐയുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴായിരുന്നു യുഎസ് പ്രസിഡന്റിന്റെ പരാമർശം.
"ഞാൻ എപ്പോഴും തയ്യാറാണ്. ഞാനും മോദിയും എപ്പോഴും സുഹൃത്തുക്കളായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. ഞങ്ങള്‍ എപ്പോഴും സുഹൃത്തുക്കളായിരിക്കും. പക്ഷേ ഈ പ്രത്യേക നിമിഷത്തിൽ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല.
എന്നാൽ ഇന്ത്യക്കും യുഎസിനും ഇടയില്‍ വളരെ പ്രത്യേകമായ ഒരു ബന്ധമുണ്ട്. അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഇത്തരം ചില നിമിഷങ്ങള്‍ ചിലപ്പോഴൊക്കെ ഞങ്ങള്‍ക്കിടയിലുണ്ടാകാറുണ്ട്," ട്രംപ് എഎന്‍ഐയോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്