ഭാര്യയുടെ തൊണ്ടയറുത്ത ശേഷം നെഞ്ചിൽ ചുറ്റിക കൊണ്ട് കത്തി അടിച്ചുകയറ്റി മരണം ഉറപ്പാക്കിയ ഭർത്താവിന് ജീവപര്യന്തം തടവ്

JUNE 19, 2026, 1:26 AM

പെൻസിൽവേനിയ: പെൻസിൽവേനിയയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 58 കാരൻ ജെയിംസ് ക്രിസ്റ്റഫർ ഫ്രാങ്കിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

പരോൾ ലഭിക്കാത്ത വിധത്തിലുള്ള ശിക്ഷയാണ് കോടതി നൽകിയത്. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു.

2025 മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 55 കാരിയായ ഭാര്യ ഡെബോറ ഗ്ലേസറെയാണ് ജെയിംസ് കൊലപ്പെടുത്തിയത്. ഭാര്യ ജീവനോടെയിരിക്കുമ്പോൾ തന്നെ ഒരു സ്റ്റീക്ക് കത്തി ഉപയോഗിച്ച് പ്രതി അവരുടെ തൊണ്ടയറുത്തു.

vachakam
vachakam
vachakam

ഭാര്യ മരിച്ചുവെന്ന് പൂർണ്ണമായി ഉറപ്പുവരുത്താൻ വേണ്ടി പ്രതി ഒരു കത്തിയും ചുറ്റികയും ഉപയോഗിച്ച് അവരുടെ നെഞ്ചിലും ഹൃദയത്തിലും പത്തോളം തവണ അടിച്ചുകയറ്റിയതായി പോലീസിനോട് സമ്മതിച്ചു.

വീട്ടിലെ ബാത്ത് ടബ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് കത്തികൾ, ബ്ലേഡുകൾ, ബോക്‌സ് കട്ടറുകൾ, ചുറ്റികകൾ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു.

കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഈ ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. മൃതദേഹത്തിന് മണിക്കൂറുകളുടെ പഴക്കമുണ്ടായിരുന്നു.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam