വാഷിംഗ്ടണ്‍: അര്‍ജന്റീനയില്‍ നിന്ന് യാത്ര ആരംഭിച്ച എംവി ഹോണ്ടിയസ് (MV Hondius) എന്ന ക്രൂയിസ് കപ്പലിലെ ഹാന്റവൈറസ് ബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇതിനിടെ യു.എസിലും വൈറസ് വ്യാപനത്തെക്കുറിച്ചുള്ള ആശങ്കള്‍ വര്‍ധിക്കുകയാണ്.
കപ്പലില്‍ നിന്ന് തിരിച്ചെത്തിയ യാത്രക്കാര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങി പോയതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. നിലവില്‍ ടെക്‌സസ്, വിര്‍ജീനിയ, ജോര്‍ജിയ, അരിസോണ, കാലിഫോര്‍ണിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആരോഗ്യവകുപ്പ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ താമസക്കാര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ക്വാറന്റൈന്‍ അടക്കമുള്ള നടപടികളും ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്.
സാധാരണയായി ഹാന്റവൈറസ് എലികളില്‍ നിന്ന് മനുഷ്യരിലേക്കാണ് പകരുന്നത്. എന്നാല്‍ എംവി ഹോണ്ടിയസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആന്‍ഡീസ് വൈറസ് എന്ന വിഭാഗത്തില്‍പ്പെട്ട ഹാന്റവൈറസ് ആണെന്നാണ് സൂചന. ഇതിന്റെ പ്രത്യേകതക മറ്റ് ഹാന്റവൈറസുകളില്‍ നിന്ന് വ്യത്യസ്തമായി, ആന്‍ഡീസ് വൈറസ് അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യര്‍ക്കിടയില്‍ പടരാന്‍ സാധ്യതയുണ്ട് എന്നതാണ്. കൂടാതെ ഇത് ബാധിക്കുന്നവരില്‍ ഏകദേശം 35 ശതമാനം മുതല്‍ 40 ശതമാനം വരെ മരണ സാധ്യതയുണ്ടെന്ന് ലബോറട്ടറി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഈ വൈറസ് ബാധിച്ചാല്‍ Hantavirus Pulmonary Syndrome (HPS) എന്ന അവസ്ഥയിലേക്ക് രോഗി എത്തിയേക്കാം. ഇതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ ഇവയാണ്:
കഠിനമായ പനിയും പേശിവേദനയും.
അമിതമായ തളര്‍ച്ച.
രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ശ്വാസതടസ്സവും ശ്വാസകോശത്തില്‍ ദ്രാവകം നിറയുന്ന അവസ്ഥയും ഉണ്ടാകുന്നു.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കപ്പലിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്താനും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷിക്കാനും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
