വാഷിംഗ്ടണ്‍: എച്ച് 1 ബി വിസാ നിരക്ക് വര്‍ധിപ്പിച്ച യു.എസ് നടപടി ഇന്ത്യയ്ക്ക് നേട്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് കമ്പനികള്‍ തങ്ങളുടെ ജോലികള്‍ കൂടുതലായും ഇന്ത്യയിലേക്ക് മാറ്റുന്നതിന് ഈ സാഹചര്യം ഇടയാക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎസ് കമ്പനികളുടെ നിര്‍മിത ബുദ്ധി, പ്രോഡക്ട് ഡെവലപ്മെന്റ്, സൈബര്‍ സുരക്ഷ, അനലിറ്റിക്സ് മുതലായ മേഖലകളിലുള്ള തൊഴിലുകള്‍ ഇന്ത്യയിലെ തങ്ങളുടെ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളി(ജിസിസി)ലേക്ക് മാറ്റുന്നതിനുള്ള വേഗം കൂട്ടാന്‍ വിസാ നിരക്ക് നടപടികളിലെ പരിഷ്‌കാരം വഴിവെക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മള്‍ട്ടി നാഷണല്‍ കോര്‍പറേഷനുകളുടെ (എംഎന്‍സി) പൂര്‍ണ ഉടമസ്ഥതയിലുള്ളതും വിദേശത്ത് പ്രവര്‍ത്തിക്കുന്നതുമായ ഉപസ്ഥാപനങ്ങളെയാണ് ജിസിസി എന്ന് വിളിക്കുന്നത്.
മാതൃ സ്ഥാപനത്തിന് വേണ്ടി ഐടി, സാമ്പത്തികം, ഗവേഷണവും വികസനവും, ഡേറ്റാ അനലിറ്റിക്സ് തുടങ്ങിയ ജോലികള്‍ ചെയ്യുക എന്നതാണ് ഇവയുടെ ചുമതല. സാമ്പത്തികം മുതല്‍ ഗവേഷണവും വികസനവും വരെ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ജിസിസികള്‍ക്ക് വലിയ തോതില്‍ വളര്‍ച്ച കൈവരിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, ആഗോളതലത്തിലുള്ള പ്രതിഭാ ശേഷിയുടെ കേന്ദ്രങ്ങളായി മാറാന്‍ ഇന്ത്യന്‍ ജിസിസികള്‍ക്ക് സാധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 1,700 ജിസിസികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ആഗോളതലത്തിലുള്ള ജിസിസികളില്‍ പകുതിയിലേറെ വരും ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്