ടീം ഇന്റഗ്രിറ്റിക്ക് അറ്റ്‌ലാന്റയിൽ ഉജ്വല സ്വീകരണം

JULY 2, 2026, 10:32 PM

2026-28 ലെ ഫൊക്കാന തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു അറ്റ്‌ലാന്റ സന്ദർശിച്ച ടീം ഇന്റഗ്രിറ്റി നേതാക്കൾക്ക് അറ്റ്‌ലാന്റയിലെ പ്രമുഖ സംഘടനകളായ ഗാമയും അമ്മയും ചേർന്ന് വമ്പിച്ച സ്വീകരണം നൽകി.

ജൂൺ 27നു നടന്ന മീറ്റ് ദി ക്യാൻഡിഡേറ്റ് പരിപാടിയിൽ 'അമ്മ പ്രസിഡന്റ് റോഷെൽ മെറാൻഡ്‌സ്, മുൻ പ്രസിഡന്റ് ജിത്തു വിനോയ്, ഗാമ മുൻ പ്രസിഡന്റ് സതി നാഗരാജൻ, അറ്റ്‌ലാന്റ റീജിയണൽ വൈസ് പ്രസിഡന്റ് അനിൽ കുമാർ പിള്ള, 2026-28 ലെ റീജിയണൽ പ്രസിഡന്റ് സ്ഥാനാർഥി ലോന ബാബു, അറ്റ്‌ലാന്റയിലെ പ്രമുഖ വ്യവസായി ജോർജ് മേലേത് തുടങ്ങിയവർ നേതൃത്വം നൽകി.

അമ്മയിൽ നിന്നും, ഗാമയിൽ നിന്നുമുള്ള എല്ലാ ഡെലിഗേറ്റ്‌സും ഭാരവാഹികളും സന്നിഹിതരായിരുന്ന മീറ്റിംഗിൽ ടീം ഇന്റഗ്രിറ്റി സ്ഥാനാത്ഥികളായ ഫിലിപ്പോസ് ഫിലിപ്പ് (പ്രസിഡന്റ്), സന്തോഷ് നായർ (ജനറൽ സെക്രട്ടറി), ആന്റോ വർക്കി (ട്രെസ്സുറർ), ഷൈമി ജേക്കബ് (നാഷനൽകമ്മിറ്റി), അനിൽ പിള്ള (നാഷണൽ കമ്മിറ്റി), ലോണ ബാബു (Incoming RVP) എന്നിവർ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ടീം ഇന്റഗ്രിറ്റിയുടെ പ്രകടന പത്രിക അവതരിപ്പിക്കുകയും ചെയ്തു. 

vachakam
vachakam
vachakam


വടക്കേ അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തെ ഫൊക്കാനയോടൊപ്പം ചേർത്ത് നിർത്തി ഈ പ്രദേശങ്ങളിലെ ഏറ്റവും കഴിവുറ്റ മലയാളി നേതാക്കളെ ഒരുമിപ്പിച്ചു നിർത്തി ശക്തമായ മലയാളി സമൂഹമായി മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ടീം ഇന്റഗ്രിറ്റിയുടെ ലക്ഷ്യം.

വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരായ നൂറ് മലയാളികളെ കണ്ടെത്തി അവരെ ആദരിക്കുക എന്നുള്ളതും നമ്മളുടെ ലക്ഷ്യമാണ്. മാത്രമല്ല, എല്ലാമേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുന്നതിനായി അവരെ മലയാളി സമൂഹത്തിന്റെ മുഖധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ബൃഹത്തായ പദ്ധതികൾ ടീം ഇൻറ്റഗ്രിറ്റി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പ്രസംഗത്തിൽ പ്രസിഡന്റ് സ്ഥാനാർത്ഥി ഫിലിപ്പോസ് ഫിലിപ്പ് ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

മലയാളി അസോസിയേഷനുകൾ, സാംസ്‌കാരിക സംഘടനകൾ, മതസാമൂഹിക കൂട്ടായ്മകൾ എന്നിവ വഴി പുതിയ കുടിയേറ്റക്കാർക്ക് പിന്തുണയും ഐക്യവും നൽകാൻ ടീം ഇന്റഗ്രിറ്റിക്ക് കഴിയുമെന്നും,ഇത് സാമൂഹിക ഒറ്റപ്പെടൽ കുറയ്ക്കുമെന്നും ജനറൽ സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ അഭിപ്രായപ്പെട്ടു.


ഫൊക്കാനയുടെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഫൊക്കാന മെഡിക്കൽ കാർഡ് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും, ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് കൂടുതൽ പ്രദേശങ്ങളിൽ തുടങ്ങുവാനും ടീം ഇന്റഗ്രിറ്റി പ്ലാൻ ചെയ്തിട്ടുണ്ടന്നും സന്തോഷ് നായർ പറഞ്ഞു.

vachakam
vachakam
vachakam

ഫൊക്കാന കേരളത്തിൽ തുടങ്ങി വെച്ചിരിക്കുന്ന ഭവന നിർമ്മാണ പദ്ധതി എല്ലാ തടസ്സങ്ങളും മാറ്റി ഫണ്ട് സമാഹരിച്ച് ഊർജിതമായി ഉടൻതന്നെ തുടങ്ങാനാണ് പദ്ധതി ഇട്ടിരിക്കുന്നത് എന്നും ട്രെസ്സുറർ സ്ഥാനാർഥി ആന്റോ വർക്കി എടുത്ത് പറഞ്ഞു. ഫൊക്കാനയുടെ വരുവചലവ് കണക്ക് കൂടുതൽ സുതാര്യമാക്കുമെന്നും ആന്റോ ഉറപ്പു നൽകി.

ഫൊക്കാനയെ ഒരുലോകോത്തര സംഘടനയായി മുൻപോട്ടു കൊണ്ടുപോകുന്നതിന് സംഘടനാപാടവും, കഴിവും, പ്രവർത്തന പാരമ്പര്യയുമുള്ള നേതാക്കളാണ് അവശ്യമെന്നും, സംഘടനയുടെ കറുത്ത നാളുകളിൽ സംഘടനയുടെ പേരും യശ്ശസ്സും ഉയർത്തുന്നതിന്‌വേണ്ടി അക്ഷീണ പ്രയത്‌നം നടത്തി എല്ലാകേസുകൾക്കും പര്യവസാനം നടത്തി മുൻപന്തിയിൽ നിന്ന ഫിലിപ്പോസ് ഫിലിപ്പ് നയിക്കുന്ന ടീം ഇന്റഗ്രിറ്റി തന്നെയാണ് ഫൊക്കാനയുടെ 2026-28 ൽ ഭരണ സാരഥിയത്തിൽ വരേണ്ടതെന്നും ആശംസാ പ്രാസംഗികർ ചൂണ്ടിക്കാട്ടി. 


ജോർജ് മേലേത് ടീം ഇന്റഗ്രിറ്റി അംഗങ്ങളെ സദസ്സിനു പരിചയപ്പടുത്തി.

നിലവിലെ RVP അനിൽ പിള്ള എംസി ആയി മീറ്റിംഗ് നിയന്ത്രിച്ചു. 2026-28 ലെ RVP സ്ഥാനാർത്ഥി ലോണ ബാബു തന്റെ വിജത്തിന് മുൻപിൽ പ്രവർത്തിച്ച ഏവർക്കും നന്ദി അറിയിക്കുകയും ടീം ഇന്റഗ്രിറ്റിക്കു പിന്നിൽ എല്ലാവരും ഒറ്റകെട്ടായി നിൽക്കണമെന്നും അഭ്യർത്ഥിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam