ഗാൽവസ്റ്റൺ(ടെക്‌സാസ്): സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പോലും ബുദ്ധിമുട്ടുള്ള 88കാരനായ ഏണസ്റ്റ് ലിയാലിന്റെ (Ernest Leal) ജാമ്യത്തുകയാണ് മജിസ്‌ട്രേറ്റ് കോടതി കുറച്ചത്.
രോഗശയ്യയിലായിരുന്ന ഭാര്യ 89കാരിയായ അനിത ലിയാലിനെ (Anita Leal) വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഏണസ്റ്റ് അറസ്റ്റിലായത്.
തിങ്കളാഴ്ച പുലർച്ചെ 4:20ന് ഗാൽവസ്റ്റണിലെ വീട്ടിലാണ് സംഭവം. ഹൃദയ നിരീക്ഷണ സംവിധാനത്തിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ച് വീട്ടിലെത്തിയ പാരാമെഡിക്കൽ ജീവനക്കാരോട് താനാണ് ഭാര്യയെ വെടിവെച്ച് കൊന്നതെന്ന് ഇയാൾ പറയുകയായിരുന്നു.
തലയ്ക്ക് വെടിയേറ്റ് കട്ടിലിൽ കിടക്കുന്ന നിലയിലാണ് അനിതയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കിടപ്പുമുറിയിൽ തറയിൽ ഉണ്ടായിരുന്നു. കൊലപാതക കുറ്റത്തിന് ആദ്യം $250,000 ആയിരുന്നു ഏണസ്റ്റിന്റെ ജാമ്യത്തുക.
ജയിലിൽ നടന്ന ഹിയറിംഗിൽ വീൽച്ചെയറിലായിരുന്ന ഇദ്ദേഹത്തിന് കോടതി നിയമിച്ച അഭിഭാഷകനെ അനുവദിച്ചു. തുടർന്ന് ജാമ്യത്തുക $80,000 ആയി കുറച്ചു.
പ്രായവും ആരോഗ്യപ്രശ്‌നങ്ങളും കാരണം ഏണസ്റ്റിന് സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊലപാതകത്തിന്റെ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
