വാഷിംഗ്‌ടൺ: റിയർവ്യൂ ക്യാമറയുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണം ഫോർഡ് മോട്ടോർ കമ്പനി 1,448,655 വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു.
നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ഒക്ടോബർ 13 ന് പോസ്റ്റ് ചെയ്ത റീകോൾ നോട്ടീസ് അനുസരിച്ച്,റിവേഴ്‌സ് എടുക്കുമ്പോൾ ചില ഫോർഡ് വാഹനങ്ങളിലെ റിയർവ്യൂ ക്യാമറ കൃത്യമല്ലാത്ത ചിത്രങ്ങളോ, ശൂന്യമായ സ്‌ക്രീനോ കാണിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇത് അപകട സാധ്യത വർദ്ധിപ്പിക്കാനിടയാക്കും.
പ്രശ്‌നം പരിഹരിക്കുന്നതിന്, ഡീലർമാർ റിയർവ്യൂ ക്യാമറ സൗജന്യമായി പരിശോധിച്ച് മാറ്റിസ്ഥാപിക്കുമെന്ന് NHTSA അറിയിച്ചു.
ഉടമകൾക്ക് 1-866-436-7332 എന്ന നമ്പറിൽ ഫോർഡ് കസ്റ്റമർ സർവീസുമായി ബന്ധപ്പെടാം. തിരിച്ചുവിളിക്കലിനായി ഫോർഡിന്റെ നമ്പർ 25SA9 ആണ്.
ഉടമകൾക്ക് 1-888-327-4236 (TTY 1-888-275-9171) എന്ന നമ്പറിൽ NHTSA സുരക്ഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടാം, അല്ലെങ്കിൽ www.nhtsa.gov സന്ദർശിക്കുക.
360-ഡിഗ്രി ക്യാമറ സിസ്റ്റം ചില ലൈറ്റിംഗ് സാഹചര്യങ്ങളിൽ റിയർവ്യൂ ചിത്രങ്ങൾ ശരിയായി പ്രദർശിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫോർഡ് ഈ മാസം ആദ്യം, 290,000 മോഡലുകൾ തിരിച്ചുവിളിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്