വിശ്വസ്തത-സത്യസന്ധത-പ്രതിബദ്ധത-സുതാര്യത മുഖമുദ്രയാക്കി പ്രവർത്തിക്കുമെന്ന ദൃഢനിശ്ചയവുമായി ഫോമാ 2026-2028 ഭരണസമിതിയലേക്ക് മത്സരിക്കുന്ന മാത്യു വർഗീസ് നേതൃത്വം നൽകുന്ന ടീം പ്രോമിസ് സാരഥികൾക്ക് മയാമി മലയാളി സമൂഹം ഉജ്ജ്വലവരവേൽപ്പ് നൽകി.
മാത്യു വർഗീസ് - പ്രസിഡന്റ്, അനു സ്‌കറിയ - സെക്രട്ടറി, ബിനോയ് തോമസ് - ട്രഷറർ, ജോൺസൺ ജോസഫ് - വൈസ് പ്രസിഡന്റ്, രേഷ്മ രഞ്ജൻ - ജോയിന്റ് സെക്രട്ടറി, ടിറ്റോ ജോൺ - ജോയിന്റ് ട്രഷറർ എന്നിവരാണ് ടീം പ്രോമിസ് സ്ഥാനാർത്ഥികൾ.
സൗത്ത് ഫ്‌ളോറിഡയിലെ സാമൂഹിക-സാംസ്‌കാരിക സംഘടനകൾ ഒന്നടക്കം പങ്കെടുത്ത് ടീം പ്രോമിസിന് പരിപൂർണ പിന്തുണയും വാഗ്ദാനം ചെയ്തു. ഫോമാ നാഷണൽ കമ്മറ്റി മെമ്പർ സാജൻ മാത്യു, നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് സൈമൺ പാറത്താഴം, കേരള സമാജം പ്രസിഡന്റ് ബിജു ജോൺ, കേരള സമാജം നിയുക്ത പ്രസിഡന്റ് നോയൽ മാത്യു, സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മുൻ പ്രസിഡന്റ് അജേഷ് ബാലാനന്ദൻ, ഫോമാ മുൻ നാഷണൽ ട്രഷറർ ജോയ് ആന്റണി, കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് മുൻ പ്രസിഡന്റ് ലൂക്കോസ് പൈനുങ്കൽ, മയാമി മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി മോൾ മാത്യു, ഡോക്ടർ ജഗതി നായർ, എബ്രഹാം കളത്തിൽ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു.
നടപ്പിലാക്കുന്നത് മാത്രമേ പറയുകയുള്ളൂ, പറയുന്ന കാര്യങ്ങൾ നടപ്പിലാക്കും എന്നതാണ് തങ്ങളുടെ ടീമിലെ സ്ഥാനാർത്ഥികളുടെ മുൻകാല പ്രവർത്തനചരിത്രമെന്നും, അർഹതക്കുള്ള അംഗീകാരമായി ഏവരുടെയും പിന്തുണ നൽകണമെന്നും അവർ അഭ്യർത്ഥിച്ചു. ഒരേ മനസോടെ പ്രവർത്തിക്കുമെന്നാണ് ഞങ്ങൾ ആദ്യം തീരുമാനമെടുത്തത്.
ഫോമയെന്ന മഹത് പ്രസ്ഥാനത്തിന്റെ യശസ്സ് നിലനിർത്തികൊണ്ട്, കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മികച്ച പ്രവർത്തനം നടത്തുമെന്നും അവർ ഉറപ്പ് നൽകി.
പ്രചാരണയോഗത്തിന് മുന്നോടിയായി ടീം പ്രോമിസ് അംഗങ്ങൾ ഡേവിയിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
തങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അവയവദാന പദ്ധതിയുടെ മുന്നോടിയായി സ്ഥാനാർത്ഥികൾ അവരുടെ അവയവദാന സമ്മതപത്രങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
