നേരിന്റെ നേർക്കാഴ്ചയോടെ ഫോമാ എമ്പർയർ ഉദ്ഘാടനം നടന്നു

NOVEMBER 27, 2024, 12:36 AM

ന്യൂയോർക്ക്: ഫോമാ പ്രവർത്തകരും ഫോമായുടെ നേതാക്കൾ എല്ലാവരും പങ്കെടുത്ത ഫോമായുടെ എമ്പയർ റീജിയന്റെ പ്രവർത്തനോദ്ഘാടനം ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ നിർവ്വഹിച്ചു. ആർ.വി.പി. പി.ടി. തോമസിന്റെ അധ്യക്ഷതയിൽ മോൻസി വർഗീസ് സ്വാഗതം ആശംസിച്ചു.

ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോ. സെക്രട്ടറി പോൾ പി. ജോസ്, അഡൈ്വസറി ബോർഡ് ചെയർ ഷിനു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഫോമാ സംഘടയുടെ പഴയ എല്ലാ ഭാരവാഹികളുടെ പങ്കെടുത്ത സമ്മേളനം വളരെ ആകർഷകമായിരുന്നു.


vachakam
vachakam
vachakam

ആമുഖ പ്രസംഗത്തിൽ പി.ടി. തോമസ് ആദ്യകാല മലയാളികൾ അനുഭവിച്ച ത്യാഗങ്ങൾ പിന്നീട് വരുന്നവർക്ക് ഗുണപ്രദമായത് ചൂണ്ടിക്കാട്ടി. അത് പോലെതന്നെ ഫോമായിലെ ആദ്യകാല നേതാക്കളുടെ പ്രവർത്തനങ്ങൾ വരും തലമുറയ്ക്ക് പ്രചോദമാണെന്നും പറഞ്ഞു.
യോങ്കേഴ്‌സ് മേയർ മൈക്ക് സ്പാനോ ഫോമയ്ക്ക് ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെക്കുറിച്ച് പറഞ്ഞു. സമ്മേളനത്തിൽ യോങ്കേഴ്‌സ് മാർത്തോമ്മാ ചർച്ചിന്റെ വികാരി റവ. ജോണ് ഫിലിപ്പ് ആശംസകൾ നേർന്നു.

ഫോമായുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബേബി മണക്കുന്നേൽ സമ്മേളനത്തിൽ അറിയിച്ചു.
യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ സമാഹരിച്ച രണ്ടു ലക്ഷം രൂപ ചടങ്ങിൽ വച്ച് ഫോമാ ഹെൽപ്പിംഗ് ഹാൻഡ്‌സ് ചെയർ ബിജു ചാക്കോയെ പ്രദീപ് നായരും സഹപ്രവർത്തകരും ചേർന്ന് ഏൽപ്പിച്ചു.


vachakam
vachakam
vachakam

ഫോമായുടെ 12 റീജിയനുകളിൽ ശക്തമായ റീജിയനുകളിൽ ഒന്നാണ് എമ്പയർ എന്ന് ജനറൽ സെക്രട്ടറി ബൈജു വർഗീസ് ചൂണ്ടിക്കാട്ടി. റീജിയന്റെ മികച്ച പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം ആശംസിച്ചു.

കാലിഫോർണിയയിൽ നിന്നും എത്തി ഫോമാ ട്രഷറർ സിജിൽ പാലക്കലോടി രണ്ടര മില്യൺ ഡോളറിന്റെ പ്രോജക്ട് ബജറ്റ് അവതരിപ്പിച്ചു. കേരളത്തിലെയും അമേരിക്കയിലെയും  കാനഡയിലെയും മലയാളികൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനാണ് ഈ ബജറ്റെന്ന് പാലക്കലോടി സൂചിപ്പിച്ചു. എമ്പയർ റീജിയനിൽ നിന്നുള്ള മുൻകാല ഭാരവാഹികളെയും അദ്ദേഹം അനുസ്മരിച്ചു. ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ടീം നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ സജീവമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.


vachakam
vachakam
vachakam

വളരെ ലളിതമായി പ്രസംഗത്തിൽ ഫോമായുടെ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് സംഘടനയുടെ പ്രവർത്തനങ്ങളെപ്പറ്റി വാചാലനായി. മുൻ കമ്മിറ്റി മിച്ചം വച്ച തുക ഏൽപ്പിച്ചുവെന്നും തെറ്റായ പ്രചാരണമൊന്നും വിശാസിക്കരുതെന്നും ഷാലു പറഞ്ഞു.  ചോദിക്കാതെ തന്നെ ഉപദേശങ്ങൾ നൽകുന്ന അഡൈ്വസറി കൗൺസിൽ ചെയർ ഷിനു ജോസഫും ഇലക്ഷനിൽ തന്റെ എതിരാളി ആയിരുന്ന സണ്ണി കല്ലൂപ്പാറയുമൊക്കെ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പരാമർശിച്ചു.

തങ്ങളെ വിശ്വസിച്ച് വോട്ട് നൽകിയവരോട് നീതി പുലർത്തുമെന്ന് ജോയിന്റ് സെക്രട്ടറി പോൾ പി.ജോസ് ഉറപ്പുനൽകി. വയനാട് പ്രോജക്ടിന്റെ ഭാഗമായി വീടുകൾ നിർമ്മിച്ച് നൽകുന്നതിന് അദ്ദേഹം ഏവരുടെയും സഹകരണം അഭ്യർത്ഥിച്ചു. ശാരീരികാസ്വാസ്ഥ്യം മൂലം വിഷമത്തിലായിരുന്നുവെങ്കിലും സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കാൻ കഴിഞ്ഞില്ലെന്ന് മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് പറഞ്ഞു. ബേബി മണക്കുന്നേൽ ടീമിന്റെ നേതൃത്വത്തിൽ ഫോമായുടെ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും തന്റെ സജീവമായ പിന്തുണ ഉണ്ടായിരിക്കും.


അവിഭക്ത ഫൊക്കാന പ്രസിഡന്റ് ജെ. മാത്യുസ്, മുൻ ജനറൽ സെക്രട്ടറി ജോൺ സി. വർഗീസ് (സലിം) തുടങ്ങിയവരും, ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർ ജോഫ്രിൻ ജോസ്, സണ്ണി കല്ലൂപ്പാറ തുടങ്ങിയവരും പ്രസംഗിച്ചു.


ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർ ജോഫ്രിൻ ജോസ്, കംപ്ലയിൻസ് കൗൺസിൽ വൈസ് ചെയർ ഷോബി ഐസക്ക്, നാഷണൽ കമ്മിറ്റി  അംഗങ്ങളായ സുരേഷ് നായർ, മോളമ്മ വർഗീസ്, ഡൊണൾഡ് ജോഫ്രിൻ, പി. ആർ. ഓ ഷോളി കുമ്പിളുവേലിൽ, പ്രദീപ് നായർ, തോമസ് കോശി, ജോസ് മലയിൽ, ആശിഷ് ജോസഫ്, തോമസ് സാമുവൽ, ജോസഫ് വടശേരി, റോയ് ചെങ്ങന്നൂർ, സോണി വടക്കേൽ, ഫിലിപ്പ് സാമുവൽ തുടങ്ങി ഒട്ടേറെ പേര് പങ്കെടുത്തു.




വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam