ഫൊക്കാന മെഗാ ഷോ സിനി ഫ്യൂഷൻ2026 ഏപ്രിൽ, മെയ് മാസങ്ങളിൽ അമേരിക്കയിൽ

MARCH 2, 2026, 10:04 PM

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന ഭവന നിർമാണ പദ്ധതിക്കായി പ്രമുഖ ചലചിത്ര പ്രതിഭകൾ ഉൾപ്പെടെയുള്ളവരെ അണിനിരത്തി മെഗാ ഷോ സിനി ഫ്യൂഷൻ2026 അരങ്ങേറുന്നു.

വരുന്ന ഏപ്രിൽ 31 മുതൽ മെയ് 31വരെ നീണ്ടുനിൽക്കുന്ന വർണാഭമായ ഈ പരിപാടി അമേരിക്കയിലുടനീളമുള്ള പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കുമെന്ന് ഫൊക്കാന ഭാരവാഹികൾ അറിയിച്ചു.

സ്‌കൂൾ കലോൽസവ വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട നർത്തകിയായി സിനിമയിലെത്തിയ നടി അനു സിത്താര, ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മോഡലും ടെലിവിഷൻ അവതാരകയും നടിയുമായ ആര്യ, അനുഗ്രഹീത ഗായകൻ വിപിൻ സേവ്യർ, ടെലിവിഷൻ ഷോകളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മിമിക്രി കലാകാരൻ രാജേഷ് അടിമാലി, ഫ്‌ളവർസ്  സ്റ്റാർ സിങ്ങറും യൂട്യൂബിലെ മാപ്പിളപ്പാട്ടുകളിലൂടെയും ആൽബങ്ങളിലൂടെയും ശ്രദ്ധേയയായ ഒരു കൊച്ചു ഗായിക റാനിയ റഫീഖ് എന്നിവർക്കൊപ്പം കാർത്തിക, സുനുൽ പാറയ്ക്കൽ, അഖിൽ കവലിയൂർ, റോണി റാഫേൽ, ജസ്റ്റിൻ പോൾ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് സിനി ഫ്യൂഷൻ2026.

vachakam
vachakam
vachakam

വിശദവിവരങ്ങൾക്ക് സജിമോൻ ആന്റണി (പ്രസിഡന്റ്) 862-438-2361, ശ്രീകുമാർ ഉണ്ണിത്താൻ (ജനറൽ സെക്രട്ടറി) 914-886-2655, ജോയി ചാക്കപ്പൻ (ടഷറർ) 201-563-6294

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam