മിൽവാക്കി: സെന്റ് ആന്റണി സീറോമലബാർ മിഷനിൽ വിശുദ്ധ അന്തോണീസ് സഹദായുടെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാളുകൾ സംയുക്തമായി 2025 ജൂലൈ 20-ാം തീയതി ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കും.
തിരുനാൾദിനം ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമുപ്പതിന് മിൽവാക്കി സെന്റ് തെരേസ് പള്ളിയിൽ (9525 W Bluemound Rd, Milwaukee WI 53226) നടക്കുന്ന ആഘോഷപൂർവ്വകമായ കുർബാനക്ക് മിൽവാക്കി ആർച്ചുബിഷപ് അഭിവന്ദ്യ ജെഫ്‌റി എസ്. ഗ്രോബ്, ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
വിസ്‌കോൺസിനിലെ സീറോ മലബാർ വൈദീകർ സഹകാർമ്മികർ ആയിരിക്കും. തിരുനാൾ കുർബാനയെ തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടക്കും. തുടർന്ന് പാരിഷ് ആഡിറ്റോറിയത്തിൽ കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
തിരുനാളിൽ പങ്കെടുത്തുകൊണ്ട് അനുഗ്രഹവും ആത്മീയ നവീകരണവും പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി വിസ്‌കോൺസിൻ സീറോമലബാർ മിഷൻ ഡയറക്ടർ റവ. ഫാ. നവീൻ പള്ളുരാത്തിൽ പറഞ്ഞു.
തിരുനാളിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ട്രസ്റ്റിമാരായ വിൻസെന്റ് സക്കറിയാസ്, സുജിൽ ജോൺ, തിരുനാൾ കമ്മറ്റി കൺവീനർ തോമസ് ഡിക്രൂസ് എന്നിവർ അറിയിച്ചു. തോമസ് & സ്മിത ബൈജു വയലിൽ ആണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തി.
തോമസ് ഡിക്രൂസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
