ഷിക്കാഗോ മാർ തോമ ശ്ലീഹ കത്തീഡ്രൽ ദേവാലയത്തിൽ കുടുംബ നവീകരണ ധ്യാനം നടത്തപ്പെട്ടു

JUNE 11, 2025, 12:16 PM

ഷിക്കാഗോ മാർ തോമ ശ്ലീഹ കത്തീഡ്രൽ ദേവാലയത്തിൽ ജൂൺ 5,6,7,8 ദിവസങ്ങളിൽ കുടുംബ നവീകരണ ധ്യാനം കൃപാസനം ഡയറക്ടർ ഫാദർ വി.പി. ജോസഫിന്റെ നേതൃത്വത്തിൽ വളരെ ഭക്തി പൂർവം നടത്തപ്പെട്ടു.

ബ്രദർ വിജകുമാറിന്റെ ക്ലാസ്സുകളും ഈ ദിവസങ്ങളിൽ ഉണ്ടായിരുന്നു. മാർത്തോമാ ശ്ലീഹ കത്തീഡ്രലിനു പുറമെ ഷിക്കാഗോയിലെ വിവിധ പള്ളികളിൽ നിന്നും അമേരിക്കയിലെ മറ്റു സ്‌റ്റേറ്റുകളിൽ നിന്നുമായി ആയിരത്തി ഇരുന്നൂറ്റമ്പതോളം വിശ്വാസികൾ പങ്കെടുത്ത ഈ ധ്യാനത്തിന്റെ ഉദ്ഘാടനം മാർ ജോയ് ആലപ്പാട്ട് പിതാവ് നിർവഹിച്ചു.


vachakam
vachakam
vachakam

മാർ ജേക്കബ് അങ്ങാടിയത്തു പിതാവിന്റെ സാന്നിധ്യവും പ്രാർത്ഥയും ഈ ധ്യാനത്തിനുടനീളം ഉണ്ടായിരുന്നു.

ഇടവക വികാരി റവ. ഫാദർ തോമസ് കടുകാപ്പിള്ളിലിന്റെ  നേതൃത്ത്വത്തിലും നിർദ്ദേശങ്ങൾക്കനുസരിച്ചുമുള്ള പ്രവർത്തനത്തിലൂടെ ഈ ഉടമ്പടി ധ്യാനം വളരെ ചിട്ടയോടെ പൂർത്തിയാക്കാൻ സാധിച്ചു.


vachakam
vachakam
vachakam

ഇടവകയിലെ കൈക്കാരൻമാരുടെ (വിവിഷ് ജേക്കബ്, ബോബി ചിറയിൽ, സന്തോഷ് കാട്ടൂക്കാരൻ, ബിജി സി. മാണി) സഹകരണത്തിൽ അമ്പതോളം വോളന്റിയേഴ്‌സ് അടങ്ങുന്ന പലവിധ കമ്മിറ്റികളുടെയും സഹായവും ഇതിന്റെ സുഗമമായ നടത്തിപ്പിനായി സഹായിച്ചു.

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam