വാഷിംഗ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വീട്ടില്‍ ഡൊണാള്‍ഡ് ട്രംപ് മണിക്കൂറുകള്‍ ചെലവഴിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ജെഫ്രി എപ്സ്റ്റീനിന്റെ പേരില്‍ പുറത്തുവന്ന ഇമെയിലുകളിലാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.
പ്രസിഡന്റ് ട്രംപിന് എപ്സ്റ്റീന്റെ ലൈംഗിക പീഡനത്തെക്കുറിച്ചും പീഡനത്തിന് ഇരകളായ പെണ്‍കുട്ടികളെക്കുറിച്ചും അറിയാമെന്നുമാണ് ഇമെയിലില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് അംഗങ്ങളാണ് ജെഫ്രി എപ്സ്റ്റീന്റെ ഇമെയില്‍ പുറത്തുവിട്ടത്. എപ്സ്റ്റീന്‍ ഫയല്‍സുമായി ബന്ധപ്പെട്ട കേസുകള്‍ ട്രംപ് ഭരണകൂടം അവസാനിപ്പിച്ച് നാല് മാസത്തിന് ശേഷമാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്.
2011 ല്‍ തന്റെ പങ്കാളിയായ ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിനും എഴുത്തുകാരനായ മൈക്കല്‍ വുള്‍ഫിനും എപ്സ്റ്റീന്‍ അയച്ച മെയിലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. പുറത്തുവന്ന ഇമെയിലുകള്‍ ട്രംപിനെതിരെ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ഡെമോക്രാറ്റ് അംഗങ്ങള്‍ ആരോപിച്ചു.
1993 ല്‍ ട്രംപും മാര്‍ല മാപ്പിള്‍സും തമ്മിലുള്ള വിവാഹത്തില്‍ ജെഫ്രി എപ്സ്റ്റീന്‍ പങ്കെടുത്ത എക്സ്‌ക്ലൂസീവ് ഫോട്ടോകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പുറമേ 1999 ല്‍ വിക്ടോറിയ സീക്രട്ട് ഫാഷന്‍ ഇവന്റില്‍ ട്രംപും എപ്സ്റ്റീനും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളില്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് മുമ്പ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും രംഗത്ത് വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
