മെത്രാഭിഷേക വാർഷികവും ക്രിസ്തുമസ് ന്യൂഇയർ ആഘോഷവും

JANUARY 30, 2026, 1:24 PM

ന്യൂജേഴ്‌സി: അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് തിരുമേനിയുടെ മെത്രാഭിഷേകത്തിന്റെ 22-ാം വാർഷികം 2026 ജനുവരി 10-ാം തീയതി ശനിയാഴ്ച രാവിലെ 10ന് ന്യൂജേഴ്‌സിയിലെ ഓൾഡ് തപ്പാനിയിലുള്ള മലങ്കര അതിഭദ്രാസന ആസ്ഥാനതത്് വച്ച് നടന്നു.  

പെരുമ്പാവൂരിലുള്ള പാത്തിക്കൽ കുടുംബത്തിൽ പി.എം. കുര്യാക്കോസിന്റെയും ശോശാമ്മ കുര്യാക്കോസിന്റെയും മകനായി അഭിവന്ദ്യ തിരുമേനി ജനിച്ചു. 1982ൽ കടവിൽ തിരുമേനിയിൽ നിന്നും (എച്ച്.ജി. മോർ അത്തോനാസിയോസ് പൗലോസ്) ഡീക്കൻ സ്ഥാനവും 1998, 1999 എന്നീ വർഷങ്ങളിൽ മോറാൻ മോർ ഇഗ്നാത്തിയോസ് ഡാക്കാ പ്രഥമൻ പാത്രിയർക്കീസ് ബാവായിൽ നിന്നും റമ്പാൻ പട്ടവും കശീശ്ശ പട്ടവും കരസ്ഥമാക്കി.

ഉദയഗിരി മലങ്കര സിറിയൻ ഓർത്തോഡക്‌സ് തിയോളജിക്കൽ സെമിനാരിയിലും ഡമാക്കസ് തീയോളിക്കൽ സെമിനാരിയിലും പഠിച്ചിട്ടുള്ള തിരുമേനി ന്യൂയോർക്കിലുള്ള വ്‌ളാഡമീർ ഓർത്തഡോക്‌സ് സെമിനാരിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരദവും 1990 ൽ ആലുവ യു.സി കോളേജിൽ നിന്നും മാത്തമാറ്റിക്‌സിൽ (MSc.) ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam


1997 മുതൽ 2004 വരെ അന്ത്യോഖ്യായിലുള്ള പാത്രിയർക്കിസിന്റെ അരമനയിൽ ശുശ്രൂഷ ചെയ്ത് വരവെ 2004 ൽ മോറാൻ മോർ ഇഗ്നാത്തിയോസ് സാക്ക പ്രഥമൻ പാത്രിയർക്കീസ് ബാവായിൽ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു.

ശനിയാഴ്ച രാവിലെ അഭിവന്ദ്യ തിരുമേനി ഭദ്രാസന ആസ്ഥാനത്ത് പാത്രിയർക്ക പതാക ഉയർത്തിയതിന് ശേഷം 10 മണിക്ക് മെത്രാഭിഷേകത്തിന്റെ വാർഷിക ആഘോഷങ്ങൾ നടന്നു. ഈ യോഗത്തിലേക്ക് മലങ്കര അതിഭദ്രാസന സെക്രട്ടറി റവ. ഫാദർ പോൾ തോട്ടക്കാട്ട് ഏവരേയും സ്വാഗതം ചെയ്തു. യോഗത്തിൽ അഭിവന്ദ്യ തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി.

vachakam
vachakam
vachakam

അമേരിക്കൻ അതിഭദ്രാസന ട്രസ്റ്റി സിമി ജോസഫ് യോഗത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നുമുള്ള കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ യോഗത്തിന് മാറ്റ് കൂട്ടി.


സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പും മോറാൻ ടിവിയും ഭദ്രാസന കൗൺസിൽ അംഗങ്ങളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി. സ്‌നേഹവിരുന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

vachakam
vachakam
vachakam

വർഗീസ് പാലമലയിൽ, മലങ്കര അതിഭദ്രാസന പി.ആർ.ഒ.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam