ട്വിറ്റർ ഇടപാടിൽ ചതിയോ? ഇലോൺ മസ്കിനെതിരെ നിക്ഷേപകർ, വിചാരണ തുടങ്ങി

MARCH 2, 2026, 10:38 PM

സാൻ ഫ്രാൻസിസ്കോ: ശതകോടീശ്വരൻ  ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ഓഹരി തട്ടിപ്പ് കേസിൽ നിർണ്ണായക വിചാരണയ്ക്ക് തുടക്കമായി. 2022-ൽ ട്വിറ്റർ ഓഹരികളുടെ വില ബോധപൂർവ്വം ഇടിച്ചുതാഴ്ത്തി കുറഞ്ഞ വിലയ്ക്ക് ഇടപാടുറപ്പിക്കാൻ മസ്ക് ശ്രമിച്ചുവെന്നാണ് നിക്ഷേപകരുടെ പ്രധാന ആരോപണം.

44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്ന് മസ്ക് താൽക്കാലികമായി പിന്മാറാൻ ശ്രമിച്ച ആറ് മാസക്കാലമാണ് കേസിലെ പ്രധാന വിഷയം. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളെ സംബന്ധിച്ച തർക്കം ഉന്നയിച്ച് ഇടപാട് ഹോൾഡ് ചെയ്തതായി മസ്ക് ട്വീറ്റ് ചെയ്തിരുന്നു.

ഇതിനെത്തുടർന്ന് ട്വിറ്റർ ഓഹരികൾക്ക് 20 ശതമാനത്തോളം ഇടിവുണ്ടായി. ഇത് നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മസ്ക് തന്റെ വ്യക്തിപരമായ ലാഭത്തിന് വേണ്ടി വിപണിയെ തെറ്റിദ്ധരിപ്പിച്ചെന്നും പരാതിക്കാർ കോടതിയിൽ വാദിച്ചു.

vachakam
vachakam
vachakam

"തന്റെ പണം ലാഭിക്കാൻ വേണ്ടി ഇലോൺ മസ്ക് നിക്ഷേപകരെ ചതിക്കുകയായിരുന്നു. താൻ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു," നിക്ഷേപകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മാർക്ക് മോളുംഫി കോടതിയിൽ പറഞ്ഞു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം മസ്കിന്റെ അഭിഭാഷകർ നിഷേധിച്ചു. ട്വിറ്ററിലെ ഉപഭോക്താക്കളുടെ എണ്ണത്തെക്കുറിച്ചും വ്യാജ അക്കൗണ്ടുകളെക്കുറിച്ചും മസ്ക് ഉന്നയിച്ച ആശങ്കകൾ സത്യസന്ധമായിരുന്നുവെന്നും അതിൽ യാതൊരു തരത്തിലുള്ള തട്ടിപ്പും ഇല്ലെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്. വരും ദിവസങ്ങളിൽ മസ്ക് നേരിട്ട് കോടതിയിൽ സാക്ഷിയായി എത്തും.

നിലവിലെ കേസിൽ മുതിർന്ന യുഎസ് ജില്ലാ ജഡ്ജി ചാർലസ് ബ്രെയറാണ് വിചാരണ നടത്തുന്നത്. വിചാരണയുടെ ആദ്യഘട്ടത്തിൽ മസ്കിനോട് കടുത്ത വിയോജിപ്പുള്ള നിരവധി ജൂറി അംഗങ്ങളെ കോടതി ഒഴിവാക്കിയിരുന്നു. ഈ കേസിന് പുറമെ ന്യൂയോർക്കിലും വാഷിംഗ്ടണിലും ട്വിറ്റർ ഇടപാടുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങളും മസ്ക് നേരിടുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam